ന്യൂയോര്‍ക്ക്: ഇറാനെതിരെയുള്ള സൈനിക നപടികളില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകളില്‍ ന്യൂയോര്‍ക്ക് തെരുവുകളില്‍ പ്രതിഷേധം നടത്തി.
ഇറാനോട് യുദ്ധമില്ലെന്ന് പ്രഖ്യാപിക്കുക, ഇറാനുമായുള്ള യുദ്ധത്തിനുള്ള അനുമതി നല്‍കരുത്, ഞങ്ങള്‍ സമാധാനം തെരഞ്ഞെടുക്കുന്നു,യുദ്ധത്തിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
” ഞങ്ങള്‍ ഇറാനെതിരെയും ലോകജനതയ്ക്കെതിരെയുമുള്ള യുദ്ധത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്.” പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.
ഇറാനുമായി യുദ്ധമരുത് എന്നാവശ്യപ്പെട്ട് 360 ല്‍ അധികം റാലികള്‍ രാജ്യവ്യാപകമായി നടന്നു.
ഇറാനെതിരായ സൈനിക നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് പ്രമേയം പാസാക്കിയിട്ടുണ്ട്.
ഇറാനെതിരായ സൈനിക ആക്രമണത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രമേയം പസ്സാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇറാന്റെ റെവലൂഷ്യണറി ഗാര്‍ഡ് തലവനായ സുലൈമാനിയെ യു.എസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിലൂടെയാണ് ഇറാനും യു.എസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നത്.
ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്ത് വെച്ചാണ് സുലൈമാനിയെ കൊലപ്പെടുത്തുന്നത്.