'പേടിമൂലമോ , ഹൃദയാഘാതം കൊണ്ടോ സംഭവിച്ചതാകാം'; പുതുവര്‍ഷത്തിലെ വെടിക്കെട്ടില്‍ റോമിലെ തെരുവുകളില്‍ ചത്തുവീണത് നൂറുകണക്കിന് പക്ഷികള്‍
World News
'പേടിമൂലമോ , ഹൃദയാഘാതം കൊണ്ടോ സംഭവിച്ചതാകാം'; പുതുവര്‍ഷത്തിലെ വെടിക്കെട്ടില്‍ റോമിലെ തെരുവുകളില്‍ ചത്തുവീണത് നൂറുകണക്കിന് പക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd January 2021, 3:02 pm

റോം: പുതുവര്‍ഷ ആഘോഷത്തിനിടെ ചത്തുവീണത് നൂറുകണക്കിന് പക്ഷികള്‍. ഇറ്റലിയിലാണ് ദാരുണ സംഭവം നടന്നത്. കൂട്ടക്കൊലയാണ് നടന്നിരിക്കുന്നതെന്നാണ് മൃഗസംരക്ഷണ സംഘടനകള്‍ സംഭവത്തില്‍ പ്രതികരിച്ചത്.

പുതുവത്സരാഘോഷത്തില്‍ ഇറ്റാലിയന്‍ തലസ്ഥാനത്ത് നിരവധി ആളുകള്‍ വെടിക്കെട്ട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പക്ഷികള്‍ ചത്തത്.

പക്ഷികള്‍ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയര്‍ന്ന ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിച്ചതാവാം പക്ഷികള്‍ ചാവാനിടയായതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അനിമല്‍സ് പറഞ്ഞു.

‘അവ പേടി കാരണം ചത്തുപോയതാകാം. പറന്നപ്പോള്‍ പരസ്പരം തട്ടയിരിക്കാം, അല്ലെങ്കില്‍ വിന്‍ഡോകളിലോ വൈദ്യുത വൈദ്യുതി ലൈനുകളിലോ തട്ടിയിരിക്കാം, അവ ഹൃദയാഘാതം മൂലം മരിക്കാമെന്നും മറക്കരുത്, ”സംഘടനയുടെ വക്താവ് ലോറെഡാന ഡിഗ്ലിയോ പറഞ്ഞു.

റോമിലെ പ്രധാന ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള തെരുവുകളുടെ നടപ്പാതകളില്‍ ഡസന്‍ കണക്കിന് പക്ഷികള്‍ ചത്തുകിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പടക്കങ്ങള്‍ പൊട്ടിക്കുന്നത് മൂലം മൃങ്ങള്‍ക്കും പക്ഷികള്‍ക്കും അപകടമുണ്ടാകുന്നത് പതിവാണെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭീഷണിയുയര്‍ത്തുന്നതിനാല്‍ പടക്കങ്ങള്‍ വില്‍ക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് സംഘടന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:  Hundreds of birds found dead after New Year’s Eve fireworks displays in Rome