| Wednesday, 29th March 2017, 6:03 pm

കൊക്കകോള കാനുകളില്‍ മനുഷ്യ വിസര്‍ജ്ജ്യം; അയര്‍ലന്‍ഡില്‍ കോള ഫാക്ടറി അടച്ചിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വടക്കന്‍ അയര്‍ലന്റിലെ കൊക്കകോള ഫാക്ടറിയിലെ കാനുകളില്‍ മനുഷ്യ വിസര്‍ജ്ജ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫാക്ടറി അടച്ചിട്ടു. കാനുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച മെഷീനുകളില്‍ മനുഷ്യ വിസര്‍ജ്ജ്യം കയറി പ്രവര്‍ത്തനം തടസപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്പനി നിര്‍മ്മാണം താല്‍ക്കാലികമായി അടച്ചിട്ടത്.


Also read ജീന്‍സ് മാന്യമായ വേഷമല്ല; കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ 


ഫാക്ടറിയിലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് കാനുകളില്‍ വിസര്‍ജ്ജം അടങ്ങിയിട്ടുണ്ടെന്ന കാര്യം കണ്ടെത്തുന്നത്. ഉത്പാദനത്തിനായി തയ്യാറാക്കി വെച്ചിരിക്കുന്ന കാനുകളിലാണ് വിര്‍ജ്ജ്യമുള്ളതായി ജോലിക്കാരുടെ ശ്രദ്ധയില്‍പെട്ടത്.

കാന്‍ കയറ്റിയ ലോറിയില്‍ കയറിയ കുടിയേറ്റക്കാരായിരിക്കാം ഇതിന് പിന്നിലെന്ന രീതിയില്‍ വംശീയമായ ആരോപണങ്ങളാണ് സംഭവത്തെക്കുറിച്ച് പുറത്തു വരുന്നത്. കാനുമായുള്ള ദീര്‍ഘ ദൂര യാത്രയില്‍ ടോയിലറ്റില്‍ പോകാനുള്ള സൗകര്യമില്ലാത്തതിനെത്തുടര്‍ന്നാകാം കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഫാക്ടറി അധികൃതരുടെ ന്യായീകരണം. സംഭവത്തെക്കുറിച്ച് കമ്പനി നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലിനമാക്കപ്പെട്ട എല്ലാ കാനുകളും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ മലിനമാക്കപ്പെട്ട കാനുകളില്‍ ഒന്നുപോലും വിപണിയിലെത്തിയില്ലെന്നുമാണ് കൊക്കക്കോള അധികൃതര്‍ പറയുന്നത്.

വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ മെഷീനുകള്‍ വൃത്തിയാക്കാനായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നതായും കാനുകള്‍ നീക്കം ചെയ്തതായും കമ്പനി പറയുന്നു. ഫാക്ടറിയിലെ മെഷീനുകളും കാനുകളും വൃത്തിയാക്കാനായി 15 മണിക്കൂറോളം സമയമെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more