| Friday, 13th December 2013, 8:14 pm

സ്വവര്‍ഗരതി: സുപ്രീംകോടതി വിധിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധവും ക്രമിനല്‍ കുറ്റവുമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്.

പ്രസ്തുത വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വവര്‍ഗരതിക്കെതിരായ വിധിക്കെതിരെ ഐക്യരാഷ്ട്രസഭയും നേരത്തെ രംഗത്തെത്തിയിരുന്നു.

വിധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മനുഷ്യത്വപരമായ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ പൗരാവകാശ കമ്മീഷന്‍ അവകാശപ്പെട്ടത്.

അതേസമയം സുപ്രീംകോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കരുതെന്ന സര്‍ക്കുലര്‍ ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

കേന്ദ്രമന്ത്രി പി.ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്. സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുന്നകാര്യവും പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more