വയനാട്: മനുഷ്യാവകാശ പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ കനവ് ബേബി (കെ.ജെ.ബേബി-70) അന്തരിച്ചു. കനവ് എന്ന വിദ്യാഭ്യാസ പരിഷ്‌കാര പദ്ധതിയുടെ സ്ഥാപകനായ ഇദ്ദേഹത്തെ നടവയലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി 1994ലാണ് നടവയലില്‍ സ്വകാര്യ ട്രസ്റ്റ് അനുവദിച്ച ആറ് ഏക്കര്‍ സ്ഥലത്താണ് ബേബി കനവ് സ്ഥാപിക്കുന്നത്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദാലയത്തില്‍ നിന്ന് മാറി ഗുരുകുല സമ്പ്രദായത്തില്‍ അധിഷ്ഠിതമായി പ്രായോഗികവും തൊഴിലധിഷ്ഠിതവുമായ വിദ്യഭ്യാസവുമാണ് കനവിലൂടെ ബേബി ലക്ഷ്യമിട്ടത്.
വിദ്യാഭ്യാസ പവര്‍ത്തകന്‍, നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്‌കാരിക പ്രവര്‍ത്തന്‍ എന്നീ മേഖലകളില്‍ പ്രസിദ്ധനായ ബേബി 1957 ഫെബ്രുവരിയി 27ന് കണ്ണൂര്‍ ജില്ലയിലെ മാവിലയിലാണ് ജനിച്ചത്.
1970കളുടെ അവസാനം നാട്ടുഗദ്ദികയെന്ന തെരുവ് നാടകവുമായി കേരളത്തിലുടനീളം സഞ്ചരിച്ച ബേബിയെ നക്‌സെലറ്റ് ആഭിമുഖ്യം കാരണം അന്നെത്ത സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു. നര്‍മദാ ബചാവോ ആന്ദോളന്റെ ഭാഗമായി മഹാരാഷ്ട്രയിലും ബേബി പ്രവര്‍ത്തിക്കുകയുണ്ടായി.
2006ല്‍ അദ്ദേഹം കനവിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഏല്‍പ്പിച്ച് ദീര്‍ഘയാത്രയ്ക്ക് പുറപ്പെട്ടു. നാട്ടുഗദ്ദിക, മാവേലി മന്റം, ഗുഡ്ബൈ മലബാര്‍, ബെസ്പുര്‍ക്കാന എന്നിവ പ്രധാന കൃതികളാണ്. മാവേലി മന്റം എന്ന നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
Content Highlight: Human rights activist Kanavu Baby died