ചൈനയിലെ മനുഷ്യമാംസ കച്ചവടം; വാര്‍ത്തകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍
Discourse
ചൈനയിലെ മനുഷ്യമാംസ കച്ചവടം; വാര്‍ത്തകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd February 2016, 2:30 pm

ചൈനയിലും തായ്‌വാനിലും മനുഷ്യമാംസം വില്‍പ്പന നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇവിടങ്ങളിലെ മാര്‍ക്കറ്റില്‍ എല്ലായിടത്തും ഇത്തരം മനുഷ്യമാംസ വില്‍പ്പന കാണാമെന്നും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനുഷ്യ ശരീരഭാഗങ്ങളുടെ വിവിധ ചിത്രങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണ്. ഇങ്ങനെ ഒരു മനുഷ്യമാംസ വിപണിയും നരഭോജി സമൂഹവും ചൈനയില്‍ എവിടെയങ്കിലും നിലനില്‍ക്കുന്നുണ്ടോ. ഇല്ല എന്നാണ് ഉത്തരം. ഒരുപക്ഷെ ഗുരുതരമായ എന്തെങ്കിലും ഉദ്ദേശ്യങ്ങളോടുകൂടിയായിരിക്കണം ഈ വ്യാജ പ്രചരണങ്ങള്‍.

meat-6

മറ്റ് മാംസങ്ങള്‍ വില്‍ക്കുന്നത് പോല വിവിധ ഭാഗങ്ങളായി ഇവിടെ മനുഷ്യമാംസം വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. വിവിധ വെബ്‌സൈറ്റുകള്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും വ്യാജമാണ് ഇവ. ഇതിന്റെ പ്രധാനതെളിവ് ഈ വാര്‍ത്തകള്‍ക്കാധാരമായ ചിത്രങ്ങള്‍ തന്നെയാണ്. കാരണം ഈ ചിത്രങ്ങള്‍ ഒന്നും യഥാര്‍ത്ഥമല്ല.


-1-

women-killed2
വാര്‍ത്തയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രം ഒരു യുവതിയുടെ മൃതദേഹത്തിന്റേതാണ്. മെക്‌സിക്കന്‍ കള്ളക്കടത്ത് നേതാവിന്റെ കാമുകിയാണ് ഈ യുവതി. ഇയാളുടെ കള്ളക്കടത്ത് സംഘം തന്നെ ഈ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. അവരുടെ ചിത്രമാണിത്.

അടുത്ത പേജില്‍ തുടരുന്നു

– 2 & 3-

Meatsരണ്ടാമത്തേയും മൂന്നാമത്തേയും ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ല.  ഒരു വീഡിയോ ഗെയിമില്‍ നിന്നും റസിഡന്റ് ഈവിള്‍ എന്ന സിനിമയില്‍ നിന്നുള്ള രംഗവുമാണിവ. റിസിഡന്റ് ഈവിള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഇങ്ങനെയൊരു മനുഷ്യമാംസക്കട ക്യാപ്‌കോം ആരംഭിച്ചിരുന്നു. അത് യഥാര്‍ത്ഥ മനുഷ്യമാംസം ആയിരുന്നില്ല.

(താഴത്തെ ചിത്രത്തിനു ശേഷം ന്യൂസ് തുടരുന്നതാണ്.)


Related News: റസിഡന്റ് ഈവിള്‍ 6ലെ ക്രിതൃമ മനുഷ്യമാംസക്കടയുടെ ചിത്രങ്ങള്‍ എല്ലാം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യു..

Human-meat-stall-1


-4-

Meat-Cutting
നാലാമത്തെ ചിത്രം റസ്‌റ്റോറന്റിലെ പാചകക്കാര്‍ മാംസം മുറിക്കുന്ന ചിത്രമാണ്. ഇത് യഥാര്‍ത്ഥത്തില്‍ മെക്‌സിക്കോയിലെ ഒരു റസ്‌റ്റോറന്റില്‍ പന്നിയിറച്ചി മുറിക്കുന്ന ചിത്രമാണ്.

അടുത്ത പേജില്‍ തുടരുന്നു

-5-

meat-bred
അഞ്ചാമത്തെ ചിത്രം  മനുഷ്യശരീരാവയവങ്ങളുടെ രൂപത്തില്‍ കിറ്റിവാറ്റ് ഉന്നാരോം ഉണ്ടാക്കിയെടുത്ത ബ്രഡ് ആണ് ഇത്.

ചൈനയ്‌ക്കെതിരെ ഇത്തരത്തില്‍ ഒരു പ്രചരണത്തിന്റെ ആവശ്യം എന്തെന്ന് വ്യക്തമല്ല. കേവലം വ്യാചരണം എന്നതിനേക്കാളുപരി രാഷ്ട്രീയമായ ചില മാനങ്ങളും ഈ വാര്‍ത്തകള്‍ക്ക് പിന്നിലുണ്ടാകാനാണ് സാധ്യത. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സൈനിക ശക്തി എന്ന നിലയില്‍ ചൈനയടക്കമുള്ള എഷ്യന്‍ രാജ്യങ്ങളോടുള്ള ശത്രുതയും എഷ്യന്‍ വംശജരോടുള്ള വംശീയ വിദ്വേഷം വരെ ഇത്തരത്തില്‍ ഉള്ള പ്രചരണങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്.


കിറ്റിവാറ്റ് ഉന്നാരോ ഉണ്ടാക്കിയ ബ്രഡ് ചിത്രങ്ങള്‍ എല്ലാം കാണാന്‍ ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്യു…

body-backery


 

Click the Related Story:
hoax-pics-inner