Advertisement
national news
മഹാരാഷ്ടയില്‍ അടച്ചിട്ട കടയില്‍ മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 28, 12:45 pm
Monday, 28th March 2022, 6:15 pm

നാസിക്: മഹാരാഷ്ട്രയിലെ മുംബൈ നാക ഏരിയയിലെ അടച്ചിട്ട കടയില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പൊലീസ്.

കഴിഞ്ഞ രണ്ട് ദിവസമായി കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ ഞായറാഴ്ച പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം.

കടയില്‍ നിറയെ പാഴ്വസ്തുക്കളായിരുന്നു. രണ്ട് പ്ലാസ്റ്റിക് പാത്രങ്ങള്‍ തുറന്നപ്പോള്‍ മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി മനുഷ്യാവശിഷ്ടങ്ങള്‍ ഫോറന്‍സിക് സംഘം കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

കട ഉടമയുടെ രണ്ട് ആണ്‍മക്കളും ഡോക്ടര്‍മാരാണ്. അതിനാല്‍ ഈ ഭാഗങ്ങള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, എല്ലാ സ്ഥലങ്ങളിലേക്കും അന്വേഷണം നടത്തും. ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Human Brain, Eyes, Ears Found In Shop In Maharashtra’s Nashik: Police