| Tuesday, 28th April 2020, 8:08 pm

'സാമൂഹ്യ അകലം പാലിക്കലൊക്കെ ആഢംബരമാണ്'; എത്ര പേര്‍ക്കത് സാധിക്കുമെന്ന് ആലോചിക്കണമെന്ന് ഹുമ ഖുറേഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സാമൂഹ്യ അകലം പാലിക്കലൊക്കെ ആഢംബരമാണെന്ന് നടി ഹുമ ഖുറേഷി. എത്ര പേര്‍ക്ക് ആ ആഡംബരം നടപ്പിലാക്കാനാവില്ലെന്ന് ആലോചിക്കുന്നത് പ്രധാനമാണെന്നും ഹുമ ഖുറേഷി പറഞ്ഞു.

വളരെ ചെറിയ വീടുകളില്‍ ജീവിക്കുന്നവരെ കുറിച്ച് നമ്മള്‍ ആലോചിക്കണം. അത് പോലുമില്ലാതെ ഈ ദുഷ്‌കര സമയത്ത് ജീവിക്കുന്നവരെ കുറിച്ചുമെന്നും ഹുമ ഖുറേഷി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ കാലത്ത് തെരുവില്‍ കഴിയുന്ന കുട്ടികളെ കുറിച്ചും ഹുമ ഖുറേഷി നേരത്തെ സംസാരിച്ചിരുന്നു. തെരുവ് കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ സേവ് ദ ചില്‍ഡ്രനോടൊപ്പം ഹുമ ഖുറേഷി ലോക്ഡൗണ്‍ കാലത്ത് സഹകരിച്ചിരുന്നു. രാജ്യത്തെ 20 ലക്ഷം വരുന്ന തെരുവ് കുട്ടികളെ ഭരണകൂടം ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ട് 21 ദിവസം നീണ്ടുനിന്ന പ്രചരണ പരിപാടിയില്‍ ഹുമ ഖുറേഷി പങ്കെടുത്തിരുന്നു.

ആര്‍മി ഓഫ് ദ ഡെഡ് എന്ന ചിത്രത്തിലാണ് ഹുമ ഖുറേഷി ഇപ്പോള്‍ അഭിനയിക്കുന്നത്. സാക്ക് സ്‌നൈഡര്‍ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more