|

ഇന്ത്യന്‍ ടീമിന്റെ നീല ജേഴ്‌സി തിരിച്ചു കൊണ്ടു വരണമെന്ന് ഹുമ ഖുറേഷി; പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ വലിയ പ്രതിഷേധമാണ് മത്സര ശേഷം ഉണ്ടായത്. പല കാരണങ്ങളാണ് പലരും തോല്‍വിയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ സ്ഥിരം ജേഴ്‌സിയായ നീല ജേഴ്‌സി മാറി ഓറഞ്ച് ജേഴ്‌സിയില്‍ മത്സരത്തിനിറങ്ങിയതാണ് തോല്‍വിക്ക് കാരണമെന്ന് പറയുന്നവരും ഉണ്ട്. ഇതിനോട് സമാനമായ അഭിപ്രായമാണ് നടി ഹുമ ഖുറേഷിയും രേഖപ്പെടുത്തിയത്. ഇതിന് അനുകൂലമായും എതിരായും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

അന്ധവിശ്വാസത്താല്‍ പറയുകയല്ല, പക്ഷെ നീല ജേഴ്‌സി തിരികെ വരുമെന്ന് പ്രതീക്ഷിക്കാം..അത്ര മാത്രം എന്നായിരുന്നു ഹുമ ഖുറേഷി പ്രതികരിച്ചത്. എന്താണ് ഓറഞ്ച് ജേഴ്‌സിക്ക് കുഴപ്പം എന്നാണ് ചിലര്‍ ചോദിക്കുന്നത്. പാകിസ്താനെതിരെയുള്ള ഓറഞ്ചിന്റെ സര്‍ജിക്കല്‍ അറ്റാക്കാണെന്ന് ചിലര്‍ പ്രതികരിച്ചു.

ഹുമ ഖുറേഷിയെ പിന്തുണച്ചും ട്വിറ്ററില്‍ ആളുകളെത്തി. ബ്രിട്ടീഷുകാര്‍ക്ക് വീണ്ടും ഇന്ത്യയെ ഓറഞ്ച് അടിയറവച്ചുവെന്നാണ് ഒരാളുടെ പ്രതികരണം. ഓറഞ്ച് ഭാഗ്യമില്ലാത്ത നിറമാണെന്നും മറ്റൊരാള്‍ പറഞ്ഞു.