ദമോ: മന്ത്രിമാരുടെ “ബാപ്പ്” ആണ് തങ്ങളെന്നും മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ജനങ്ങളെ താൻ സേവിക്കണമെന്നും, മധ്യപ്രദേശിലെ ബി.എസ്.പി എം.എൽ.എ രമാഭായ് സിംഗ്. അടുത്തിടെ മധ്യപ്രദേശിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ബി.എസ്.പിയോട് പിന്തുണ തേടിയിരുന്നു. ബി.എസ്.പി. എം.എൽ.എമാരായ രമാഭായ് സിങ്ങും സഞ്ജീവ് സിംഗ് കുശ്വാഹയും ആണ് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനോട് ഒപ്പം നിന്നത്.
Also Read ഭരണഘടനാ നിര്‍മ്മാണസഭയിലെ 15 സ്ത്രീകള്‍
ഈ വസ്തുതയാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്താൻ രാമഭായ് സിംഗിനെ പ്രേരിപ്പിച്ചത്. തനിക്കും മറ്റ് ബി.എസ്.പി. എം.എൽ.എമാർക്കും മന്ത്രിസ്ഥാനം നൽകണമെന്ന് രമാഭായ് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ കർണാടകയിൽ ഉണ്ടായ അവസ്ഥ മധ്യപ്രദേശിലും ഉണ്ടാകുമെന്നും രമാഭായ് ഭീഷണി മുഴക്കിയിരുന്നു.
“എനിക്ക് മന്ത്രിസ്ഥാനം തന്നാലും തന്നില്ലെങ്കിലും, ജനങ്ങളെ സേവിക്കാൻ എനിക്ക് കഴിയും. ഞങ്ങൾ ഇവിടെയുള്ള മന്ത്രിമാർക്കും മേലെ ആണ്. ഞങ്ങളാണ് ഈ സർക്കാർ ഉണ്ടാക്കിയത്” രമാഭായ് സിംഗ് പറഞ്ഞു. ബി.എസ്.പി. എം.എൽ.എമാരായ രമാഭായ് സിങ്ങും സഞ്ജീവ് സിംഗ് കുശ്വാഹയും ആണ് കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് സർക്കാർ രൂപീകരിക്കാൻ സഹായിച്ചത്.
Also Read കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കുഞ്ഞുങ്ങള്‍; കോഴിക്കോട്ടെ ചങ്ങാതിക്കൂട്ടം
ശക്തമായ മന്ത്രിസഭ വേണമെങ്കിൽ എല്ലാവരെയും സന്തുഷ്ടരായി നിലനിർത്തണമെന്നും കോൺഗ്രസിന് രമാഭായ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ താൻ മാത്രമല്ല, ബി.എസ്.പിയിലെ മറ്റുള്ളവരും എതിർപ്പുകളുമായി മുന്നോട്ട് വരുമെന്നും രമാഭായ് പറഞ്ഞു.
മധ്യപ്രദേശിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ പറഞ്ഞുകൊണ്ട് ബി.എസ്.പി. നേതാവ് മായാവതിയുടെ നിർദ്ദേശം ലഭിച്ചത് മുതൽ കമൽ നാഥ് മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിക്കുന്നതിന് വേണ്ടി കരു നീക്കുകയായിരുന്നു ബി.എസ്.പി. മധ്യപ്രദേശിൽ മുടിനാരിഴയ്‌ക്കാണ് കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാതെ പോയത്. 230 സീറ്റുകളിൽ 114 എണ്ണവും കോൺഗ്രസിന് ലഭിച്ചപ്പോൾ ബി.ജെ.പിക്ക് കിട്ടിയത് 109 സീറ്റുകളാണ്. ബി.എസ്.പിക്ക് രണ്ട് സീറ്റും, സമാജ്‌വാദി പാർട്ടിക്ക് 1 സീറ്റും, സ്വാതന്ത്രർക്ക് 4 സീറ്റും ലഭിച്ചു.