farmers protest
കാണും നാം....; കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഹം ദേഖേംഗെയുടെ മലയാളം വേര്‍ഷന്‍ പാടി പുഷ്പവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 18, 12:08 pm
Friday, 18th December 2020, 5:38 pm

കോഴിക്കോട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹം ദേഖേംഗെ കവിതയുടെ മലയാളം വേര്‍ഷന്‍ പാടി ഗായിക പുഷ്പവതി പൊയ്പാടത്ത്. തന്റെ യൂട്യൂബ് ചാനലില്‍ കര്‍ഷക സമരത്തിന്റെ ചിത്രങ്ങളോടൊപ്പം പാട്ട് പുഷ്പവതി പങ്കുവെച്ചിട്ടുണ്ട്.

പാകിസ്താന്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ കമ്മ്യൂണിസ്റ്റുകാരനായ കവി ഫൈസ് അഹമ്മദ് ഫൈസ് 1979 ലാണ് ഹം ദേഖേംഗെ എന്ന കവിത രചിച്ചത്.


ഉറുദു ഭാഷയിലെഴുതിയ ഈ കവിത സിയാവുള്‍ ഹഖിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയായിരുന്നു. 1985ല്‍ ഇഖ്ബാല്‍ ബാനോയാണ് കവിതയ്ക്ക് ശബ്ദം നല്‍കിയത്.

ഷമീന ബീഗമാണ് കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. പൗരത്വനിയമ വിരുദ്ധ സമരവേദിയിലും ഈ കവിത മുഴങ്ങിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hum Dekhenge Malayalam Version Pushpavathy Poypadath Farmers Protest