ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ ആതിഥേയരെ വൈറ്റ് വാഷ് ചെയ്തുകൊണ്ട് ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരവും വിജയിച്ചാണ് ബംഗ്ലാ കടുവകള്‍ പരമ്പര സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെ ഇതാദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
ഈ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലും വമ്പന്‍ തിരിച്ചടിയേറ്റിരുന്നു. രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി നിലവില്‍ എട്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍. 76 റേറ്റിങ് പോയിന്റാണ് നിലവില്‍ ഷാന്‍ മസൂദിനും സംഘത്തിനുമുള്ളത്.
1965ന് ശേഷം പാകിസ്ഥാന്റെ ഏറ്റവും മോശം റേറ്റിങ്ങാണിത്.
ഐ.സി.സി ടെസ്റ്റ് റാങ്കിങ്
(റാങ്ക് – ടീം – റേറ്റിങ് എന്നീ ക്രമത്തില്‍)
1. ഓസ്‌ട്രേലിയ – 124
2. ഇന്ത്യ – 120
3. ഇംഗ്ലണ്ട് – 108
4. സൗത്ത് ആഫ്രിക്ക – 104
5. ന്യൂസിലാന്‍ഡ് – 96
6. ശ്രീലങ്ക – 83
7. വെസ്റ്റ് ഇന്‍ഡീസ് – 77
8. പാകിസ്ഥാന്‍ – 76
9. ബംഗ്ലാദേശ് – 66
10. അയര്‍ലന്‍ഡ് – 26
11. സിംബാബ്‌വേ – 4
12. അഫ്ഗാനിസ്ഥാന്‍ – 0
(ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലും പാകിസ്ഥാന് നില മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ എട്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍. 19.05 വിജയശതമാനം മാത്രമാണ് ഷാന്‍ മസൂദിന്റെ ടീമിനുള്ളത്. 18.52 വിജയശതമാനമുള്ള വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് പാകിസ്ഥാന് താഴെയുള്ളത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സ്
(ടീം – പോയിന്റ് – വിജയശതമാനം എന്നീ ക്രമത്തില്‍)
ഇന്ത്യ – 74 – 68.52
ഓസ്‌ട്രേലിയ – 90 – 62.50
ന്യൂസിലാന്‍ഡ് – 36 – 50.00
ബംഗ്ലാദേശ് – 33 – 45.83
ഇംഗ്ലണ്ട് – 81 – 45.00
സൗത്ത് ആഫ്രിക്ക – 28 – 38.89
ശ്രീലങ്ക – 24 – 33.33
പാകിസ്ഥാന്‍ – 16 – 19.05
വെസ്റ്റ് ഇന്‍ഡീസ് – 20 – 18.52
(വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വന്തം മണ്ണില്‍ നടന്ന ഒറ്റ ടെസ്റ്റ് മത്സരത്തില്‍ പോലും വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. അവസാനം കളിച്ച പത്ത് ഹോം ടെസ്റ്റുകളില്‍ ആറിലും തോല്‍വിയായിരുന്നു ഫലം. നാല് ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചു.
സ്വന്തം മണ്ണില്‍ തന്നെയാണ് പാകിസ്ഥാന് അടുത്ത ടെസ്റ്റ് പരമ്പര കളിക്കാനുള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പരക്കായി ഇംഗ്ലണ്ടാണ് പാകിസ്ഥാനില്‍ പര്യടനം നടത്തുന്നത്.