ലോകകപ്പ് മാമാങ്കം ലോകമാകെയുള്ള ഫുട്ബോൾ പ്രേമികൾക്ക് അവസാനിക്കാത്ത ആഘോഷമാണ് നൽകുന്നത്. നാല് കൊല്ലത്തിലൊരിക്കൽ സംഭവിക്കുന്ന ഈ കായിക മാമാങ്കം കളി ആവേശത്തിനപ്പുറം വലിയൊരു ബിസിനസ്സും കൂടിയാണ്.
ലോകകപ്പ് മാമാങ്കം ലോകമാകെയുള്ള ഫുട്ബോൾ പ്രേമികൾക്ക് അവസാനിക്കാത്ത ആഘോഷമാണ് നൽകുന്നത്. നാല് കൊല്ലത്തിലൊരിക്കൽ സംഭവിക്കുന്ന ഈ കായിക മാമാങ്കം കളി ആവേശത്തിനപ്പുറം വലിയൊരു ബിസിനസ്സും കൂടിയാണ്.
7.5 ബില്യൺ ഡോളറിനോട് അടുത്താണ് ലോകകപ്പിൽ നിന്നും 2022 ൽ ഫിഫ നേടും എന്ന് കണക്കാക്കപ്പെടുന്ന വരുമാനം.ഇതിൽ തന്നെ 2.6 ബില്യൺ ഡോളർ തുകയോളം ടെലിവിഷൻ സംപ്രേക്ഷണാവകാശത്തിൽ നിന്നാണ് ലഭിക്കുന്നത്.ഇത്രയേറെ പണം കുമിഞ്ഞുകൂടുന്ന ടൂർണമെന്റിലെ ജേതാക്കളെ വമ്പൻ സമ്മാന തുകയാണ് കാത്തിരിക്കുന്നത്.
ഏകദേശം 440മില്യൺ ഡോളറാണ്(3500കോടിയോളം) 2022 ഖത്തർ ലോകകപ്പിലെ മുഴുവൻ സമ്മാനത്തു കയായി ഫിഫ നിശ്ചയിച്ചിരിക്കുന്നത്. 2018 ലെ റഷ്യൻ ലോകകപ്പിനെക്കാൾ ഏകദേശം 40 മില്യൺ ഡോളർ അധികമാണിത്.
ഇത്തവണത്തെ ലോകകപ്പ് ചാമ്പ്യൻമാരെ കാത്തിരിക്കുന്നത് ഏകദേശം 342 കോടിയോളം രൂപയാണ് ഈ തുകയിലും കഴിഞ്ഞ ലോകകപ്പിനെക്കാൾ വലിയ വർധ നവ് ഉണ്ടായിട്ടുണ്ട്. രണ്ടാം സ്ഥാനക്കാർക്ക് 243 കോടി രൂപയും മൂന്നാം സ്ഥാനക്കാർക്ക് 219 കോടിയും നാലാം സ്ഥാനക്കാർക്ക് 203 കോടിയും ആണ് ലഭിക്കുന്ന സമ്മാനത്തുക.
കൂടാതെ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുന്ന എട്ട് ടീമുകളിൽ ഓരോ ടീമിനും 138 കോടിയോളം രൂപയും പ്രീ ക്വാർട്ടറിലെത്തുന്ന 16 ടീമുകളിൽ ഓരോ ടീമിനും 105 കോടിയോളം രൂപയുമാണ് ലഭിക്കുന്ന സമ്മാനത്തുക. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താകുന്ന ടീമുകൾക്കും ആശ്വസിക്കാൻ വകയുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന ഓരോ ടീമിനെയും കാത്തിരിക്കുന്നത് 73 കോടിയോളം രൂപയാണ്. ഇതിന് പുറമെ ലോകകപ്പ് യോഗ്യത നേടുന്ന ടീമുകൾക്ക് ലോകകപ്പിനായി മുന്നൊരുക്കം നടത്താനും ഫിഫ വൻ തുക നൽകുന്നുണ്ട്.
ലോകകപ്പ് സമ്മാനത്തുകയായി ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് കളിക്കാർക്ക് നൽകിയ ശേഷം ബാക്കിയുള്ള തുക മുഴുവനും അതാത് രാജ്യത്തിന്റെ ഫുട്ബോൾ വികസനത്തിന് വേണ്ടിയാണ് വിവിധ ഫുട്ബോൾ അസോസിയേഷനുകൾ ചെലവഴിക്കുന്നത്.
ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുന്ന ടീമുകൾക്ക് അതാത് ഫുട്ബോൾ അസോസിയേഷനുകളും പ്രതിഫലം നൽകാറുണ്ട്. ഓരോ ഫുട്ബോൾ അസോസിയേഷന്റെയും സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിൽ സംഭവിക്കാം.
Content Highlights:Huge prize money awaits the winners of fifa World Cup