ബെയ്‌റൂട്ട്: ലെബനന്‍ തല്സ്ഥാന നഗരയില്‍ സ്‌ഫോടനം. ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അല്‍ ജസീറയുടെ പ്രകാരം 100 ലേറെ പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സ്‌ഫോടനത്തിനു പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.
സ്‌ഫോടനത്തിന്റെ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലെബനനില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. 2005 ല്‍ കൊല്ലപ്പെട്ട മുന്‍ ലെബനീസ് പ്രധാനമന്ത്രി റഫീഖ് ഹരാരിയുടെ കേസിലെ വിചാരണ നടക്കാനിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് യു.എന്‍ ട്രൈബൂണല്‍ കേസില്‍ ഷിയ മുസ്ലിം വിഭാഗത്തിലെ നാലു പ്രതികളുടെ വിചാരണ നടത്തുന്നത്. ലെബനനിലെ പ്രമുഖ സുന്നി മുസ്ലിം രാഷട്രീയ പ്രമുഖനായിരുന്ന റഫീഖ് ഹരിരി എം.പിയായിരിക്കെ 2005 ലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം 21 പേരും കൊല്ലപ്പെട്ടിരുന്നു.
ഇതിനിടയില്‍ ലെനനിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ അയവു വന്നിട്ടില്ല. ഇതിനു പുറമെ രാജ്യത്തെ ഹിസ്‌ബൊള്ള സംഘവും ഇസ്രഈല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ
ഞായറാഴ്ചയും ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇവയിലേതാണ് ഇപ്പോഴത്തെ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ