Advertisement
national news
ഹഫ്‌പോസ്റ്റ് ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 24, 02:21 pm
Tuesday, 24th November 2020, 7:51 pm

ന്യൂദല്‍ഹി: സ്വതന്ത്രമാധ്യമ സ്ഥാപനമായ ഹഫ് പോസ്റ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 ഓട് കൂടി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വെബ്‌സൈറ്റ് അറിയിച്ചു.

അതേസമയം ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടരും. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.


കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്തിരുന്ന വെബ്‌സെറ്റാണ് ഹഫ് പോസ്റ്റ് ഇന്ത്യ. രാജ്യത്തെ പൗരന്‍മാരെ നിരീക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ട് ഹഫ് പോസ്റ്റാണ് ആദ്യം പുറത്തുവിട്ടത്.

ഇത് ഏറെ ചര്‍ച്ചയായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹഫ് പോസ്റ്റ് 2005 മേയ് 9 നാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2014 ലാണ് ഇന്ത്യയിലെ എഡിഷന്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: HuffPost has decided to wind up its India operations