| Tuesday, 26th November 2019, 10:50 am

ഇലക്ടറല്‍ ബോണ്ടില്‍ മോദിസര്‍ക്കാര്‍ പാര്‍ലമെന്റിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വഞ്ചിച്ചു; നിര്‍ണായക തെളിവുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യത്തില്‍ മോദിസര്‍ക്കാര്‍ പാര്‍ലമെന്റിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊതുജനങ്ങളെയും വഞ്ചിച്ചെന്ന ആരോപണത്തില്‍ തെളിവുകളുമായി മാധ്യമപ്രവര്‍ത്തകന്‍. ഹഫിങ്ടണ്‍ പോസ്റ്റിലൂടെയാണ് മാധ്യമപ്രവര്‍ത്തകനായ നിതിന്‍ സേഥി ഇതിന്റെ നിര്‍ണായക തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്രയ്ക്കു ലഭിച്ച രേഖകളാണ് സാധാരണക്കാര്‍ക്കു വരെ ലഭ്യമാകുന്ന രീതിയില്‍ ഹഫിങ്ടണ്‍ പോസ്റ്റിന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിക്കുക മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുക കൂടിയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഈ തെളിവുകള്‍ പറയുന്നു. ബോണ്ട് കൈവശമുള്ളവരുടെ വിവരങ്ങള്‍ അറിയില്ലെന്ന സര്‍ക്കാര്‍ വാദം നുണയാണെന്നും തെളിവുകള്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018 മേയില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയമവിരുദ്ധമായ രീതിയില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായും രേഖകള്‍ പറയുന്നു.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടി കാലാവധി കഴിഞ്ഞ 10 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുവരെ രാജ്യത്തു വിറ്റത് ആറായിരം കോടിയിലധികം രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. ഇതില്‍ ആദ്യഘട്ടം നടന്ന 222 കോടി രൂപയില്‍ 95 ശതമാനവും ബി.ജെ.പിക്കാണു ലഭിച്ചത്.

സേഥി പുറത്തുവിട്ട വിവരാവകാശ രേഖകള്‍ വായിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.dropbox.com/sh/n8dtbhw9c1sc2ax/AAA6xdFMlRQklUHNrTVjqQ1xa?dl=0

We use cookies to give you the best possible experience. Learn more