| Sunday, 2nd September 2018, 10:24 pm

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ബാഴ്‌സിലോണയെ ഞെട്ടിച്ച് ഹുവെസ്‌ക; തിരിച്ചടിച്ച് മെസ്സി

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സിലോണ: കളി തുടങ്ങി രണ്ടാം മിനുട്ടില്‍ ഗോള്‍ നേടി ബാഴ്‌സിലോണയെ ഞെട്ടിച്ചിരിക്കുകയാണ് കുഞ്ഞന്‍ ക്ലബായ ഹുവെസ്‌ക. ലാലിഗയിലെ ബാഴ്‌സിലൊണയുടെ മൂന്നാം മത്സരത്തിലാണ് ക്ലബ് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്. സീസണില്‍ ക്ലബ് വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയാണിത്.

സാമുവല്‍ ലോങ്ങോ വലത് വിങ്ങില്‍ നിന്നും നല്‍കിയ ക്രോസ് ഹെര്‍ണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു. മികച്ച ആക്രമണവും ആത്മവിശ്വാസവുമാണ് ഹുവെസ്‌കയുടെ ഓരോ താരങ്ങളും കാണിക്കുന്നത്.


ALSO READ: തമിഴ്‌നാട്ടില്‍ ജനങ്ങളാണ് ഭരണം നടത്തുന്നത്, തെലങ്കാനയിലും അതുപോലെയായിരിക്കും; കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി


എല്ലാ പ്രമുഖ താരങ്ങളും അടങ്ങുന്നതാണ് ബാഴ്‌സലൊണയുടെ ലൈനപ്പ്. ടെര്‍ സ്റ്റീഗന്‍, സെര്‍ജി റോബര്‍ട്ടോ, പിക്വെ, ഉംറ്റിറ്റി, ആല്‍ബ എന്നിവരടങ്ങിയ പ്രതിരോധമാണ് ഹുവസ്‌ക എന്ന കുഞ്ഞന്‍ ക്ലബ് തകര്‍ത്തിരിക്കുന്നത്.

എന്നാല്‍ 16ാം മിനുട്ടില്‍ സൂപ്പര്‍ താരം മെസ്സി ഗോള്‍ മടക്കി. ക്രൊയേഷ്യന്‍ താരം റാകിട്ടിച്ചിന്റെ അസിസ്റ്റ് മെസ്സി വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ സീസണിലെ മൂന്നാം ഗോളാണിത്. നാല് ഗോളുകളിച്ച ബെന്‍സേമ മാത്രമാണ് ഇപ്പോള്‍ മെസ്സിക്ക് മുന്നിലുള്ളത്.


ALSO READ: സെക്‌സ് വീഡിയോ അയക്കാന്‍ വാട്ട്‌സാപ്പിലൂടെ ആവശ്യപ്പെട്ട് ഹിന്ദുമഹാസഭാ തലവന്‍ ചക്രപാണി: വീണത് കേരളാ സൈബര്‍ വാരിയേസിന്റെ കെണിയില്‍


പോയിന്റ് ടേബിളില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാലും രണ്ടാം സ്ഥാനം മാത്രമേ ക്ലബിന് ലഭിക്കു. ഒന്നാം സ്ഥാനത്തിന് അഞ്ച് ഗോള്‍ വ്യത്യാസത്തില്ലെങ്കിലും ജയിക്കണം.

Latest Stories

We use cookies to give you the best possible experience. Learn more