ചൈനീസ് കമ്പനിയായ ഹുവാവേയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ യൂട്യൂബ്, ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുള്ള ഗൂഗിള്‍ ആപ്പുകള്‍ ലഭിക്കില്ല. ഹുവാവേ ഫോണുകള്‍ക്ക് യു.എസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഫോണില്‍ ആപ്പുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഗൂഗിളും അറിയിച്ചിട്ടുണ്ട്.
Mate 30 Pro എന്ന പേരില്‍ ഹുവാവേ പുതിയ ഫോണ്‍ പുറത്തിറക്കാനിരിക്കുകയാണ്. പക്ഷെ ഗൂഗിളിന്റെ പിന്തുണയില്ലാതെ യൂറോപ്പില്‍ കമ്പനിയ്ക്ക വലിയ തിരിച്ചടിയായേക്കും.
ഗൂഗിള്‍ പ്ലേസ്റ്റോര്‍ അടക്കം കിട്ടാതാവുന്നതോടെ ഹോണര്‍ ഫോണുകളില്‍ ഉള്‍പ്പെടെ പ്രമുഖമായ പല ആപ്പുകളും ലഭിക്കാതെയാവും. ഗൂഗിള്‍ ആപ്പുകളില്ലാതെ ഇനി ഹുവാവേയ്ക്ക് ഫോണുകള്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഒരു ഓപണ്‍ സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ ഏത് കമ്പനിയ്ക്കും തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലോ ടാബ്‌ലറ്റുകളിലോ ഉപയോഗപ്പെടുത്താം. പക്ഷെ ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ കമ്പനികള്‍ കരാറിലെത്തേണ്ടതുണ്ട്.
ഹുവാവേ കമ്പനിയുടെ ആന്‍ഡ്രോയിഡുമായുള്ള ബന്ധത്തെ കുറിച്ച് ഉപയോക്താക്കള്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിനായി നിലവില്‍ ഒരു വെബ്‌സൈറ്റ് തന്നെ കമ്പനി തുടങ്ങിയിട്ടുണ്ട്. എല്ലാ ഉപകരണങ്ങള്‍ക്കും കമ്പനി നല്‍കുന്ന വാറന്റി തുടരുമെന്നും എല്ലാ വിധ പിന്തുണയും നല്‍കുമെന്നും ഹുവാവേ അറിയിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഹുവാവേയ്ക്കുള്ള സേവനം നിര്‍ത്തിവെക്കണമെന്ന് കമ്പനികള്‍ക്ക് മെയ് മാസം യു.എസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഹുവാവേ കമ്പനി ഈ ആരോപണം നിഷേധിച്ചിരുന്നു.
കമ്പനിയ്ക്കുള്ള വിലക്കിന് ഇളവ് പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് 130 ലധികം അപേക്ഷകള്‍ വന്നെങ്കിലും ഹുവാവേയുമായി വ്യാപാരം നടത്താന്‍ ഒരു കമ്പനിയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.