ചൈനീസ് കമ്പനിയായ ഹുവാവേയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ യൂട്യൂബ്, ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുള്ള ഗൂഗിള്‍ ആപ്പുകള്‍ ലഭിക്കില്ല. ഹുവാവേ ഫോണുകള്‍ക്ക് യു.എസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഫോണില്‍ ആപ്പുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഗൂഗിളും അറിയിച്ചിട്ടുണ്ട്.
Mate 30 Pro എന്ന പേരില്‍ ഹുവാവേ പുതിയ ഫോണ്‍ പുറത്തിറക്കാനിരിക്കുകയാണ്. പക്ഷെ ഗൂഗിളിന്റെ പിന്തുണയില്ലാതെ യൂറോപ്പില്‍ കമ്പനിയ്ക്ക വലിയ തിരിച്ചടിയായേക്കും.
ഗൂഗിള്‍ പ്ലേസ്റ്റോര്‍ അടക്കം കിട്ടാതാവുന്നതോടെ ഹോണര്‍ ഫോണുകളില്‍ ഉള്‍പ്പെടെ പ്രമുഖമായ പല ആപ്പുകളും ലഭിക്കാതെയാവും. ഗൂഗിള്‍ ആപ്പുകളില്ലാതെ ഇനി ഹുവാവേയ്ക്ക് ഫോണുകള്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം ഒരു ഓപണ്‍ സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ ഏത് കമ്പനിയ്ക്കും തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലോ ടാബ്‌ലറ്റുകളിലോ ഉപയോഗപ്പെടുത്താം. പക്ഷെ ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ കമ്പനികള്‍ കരാറിലെത്തേണ്ടതുണ്ട്.