ഇന്ത്യന്‍ വിപണിയിലെ ഏറെ പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാണ് ഹുവായ്. ഹുവായിയുടെ ഹോണര്‍ 9 ലൈറ്റ് എന്ന മോഡലിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. ഇപ്പോഴിതാ “ഹോണര്‍ പ്ലേ” എന്ന പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഹുവായ്.
ആഗസ്റ്റ് 6ന് ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
മെറ്റലില്‍ തീര്‍ത്ത ഫോണിന്റെ പിന്‍ഭാഗത്ത് ഗ്ലാസാണ്. സമാന വില നിലവാരത്തിലുള്ള ഫോണുകളില്‍ നിന്നും ഹുവായി ഫോണുകളെ വ്യത്യസ്തമാക്കുന്നത് ഡിസൈനിലുള്ള ഈ ഭംഗിയാണ്. ഹോണര്‍ 9 ലൈറ്റിനെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കിയതും ഈ പ്രത്യേകത തന്നെ.
6.3 ഇഞ്ചിന്റെ വളരെ വലിയ സ്‌ക്രീനാണ് ഫോണിലുള്ളത്. ഷവോമി നോട്ട് സിരീസിന് വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹുവായി വലിയ സ്‌ക്രീനുള്ള ഫോണ്‍ പുറത്തിറക്കുന്നതെന്ന് കരുതപ്പെടുന്നു.
പിന്‍ഭാഗത്ത് ഇരട്ട ക്യാമറകളാണ് ഫോണിലുള്ളത്. 16 എം.പിയുടേയും 2 എം.പിയുടേയും ലെന്‍സുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സെല്‍ഫികള്‍ പകര്‍ത്തനായി 16 എം.പിയുടെ ഒരു ക്യാമറ മുന്‍വശത്തുമുണ്ട്.
3750 മില്ലി ആമ്പിയറാണ് ഫോണിന്റെ ബാറ്ററി ശേഷി.
ഹോണര്‍ 9 ലൈറ്റിന്റെ എല്ലാ പോരായ്മകളും പരിഹരിച്ച് കൊണ്ടാണ് ഹോണര്‍ പ്ലേ പുറത്തിറക്കുന്നത്. സ്‌ക്രീന്‍ വലിപ്പം, ബാറ്ററി ഈ കാര്യങ്ങള്‍ക്ക് കമ്പനി കാര്യമായ പരിഗണന നല്‍കിയിട്ടുണ്ട്.
ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 20,000 ഇന്ത്യന്‍ രൂപയാണ് ബേസ് മോഡലിന് വിലയുണ്ടാവുക എന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.