| Thursday, 13th December 2018, 7:49 am

ടെലികോം ഭീമന്‍ ഹവായ് സി.എഫ്.ഒയ്ക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓട്ടോവ: കാനഡയില്‍ അറസ്റ്റിലായ ടെലികോം ഭീമന്‍ ഹവായ് സി.എഫ്.ഒ. മെങ് വാന്‍ഷുവിന് ജാമ്യം. കനേഡിയന്‍ നയതന്ത്രജ്ഞന്‍ മൈക്കല്‍ കോര്‍വിങിനെ ചൈന അറസ്റ്റ് ചെയ്തതന് പിന്നാലെയാണ് മെങിന് ജാമ്യം ലഭിച്ചിട്ടുള്ളത്.

വാന്കൂവര്‍ കോടതിയാണ് മെങിന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച മെങിന് കേസ് കഴിയാത് രാജ്യം വിടാനാകില്ല. ലാന്‍ കൂവറിലെ ഭര്‍ത്താവിന്റെ വസതിയില്‍ മെങിന് താമസിക്കാം.

അതേസമയം രാജ്യത്തെ എന്‍.ജി.ഒ. നിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു കോര്‍വിങിനെ ചൈനീസ് സുരക്ഷ സേന കസ്റ്റഡിയിലെടുത്തത്. കോര്‍വിങ് ഉപദേഷ്ടാവായ ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് എന്ന എന്‍.ജി.ഒ. ചൈനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ആരോപണം.

എന്നാല്‍ മെങിന് ജാമ്യം അനുവദിച്ചത് യു.എസ്-കാനഡ സഖ്യവും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകില്ലെന്ന പ്രതീക്ഷയിലാണ് വ്യപാരാ ലോകം.

ALSO READ: 265 വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ് ശിക്ഷ

എന്നാല്‍ കോര്‍വിങിന്റെ അറസ്റ്റിന് മെങിന്റെ അറസ്റ്റുമായിബന്ധമില്ലെന്ന് കനേഡിയന്‍ പൊതു സുരക്ഷാ മന്ത്രി റാല്‍ഫ് ഗുഡ് അഭിപ്രായപ്പെട്ടു.

ഡിസംബര്‍ ഒന്നിനാണ് വാന്‍ഷു അറസ്റ്റിലാകുന്നത്. ഇറാനെതിരെ യു.എല് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് ഉത്പന്നങ്ങള്‍ യു.എസിലേക്ക് കയറ്റി അയച്ചെന്നാണ് ആരോപണം.

ജി-20 ഉച്ചകോടിക്കിടെ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക ആശ്വാസം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹവായ് സി.എഫ്.ഒയുടെ അറസ്റ്റ് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.

We use cookies to give you the best possible experience. Learn more