| Wednesday, 23rd December 2015, 10:08 am

നികുതി അടക്കാതെ എങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

2 വര്‍ഷം കഴിഞ്ഞ് നാട്ടില്‍ പോകുന്ന എനിക്ക് സൗദിയില്‍ നിന്ന് നാട്ടിലേക്ക് നികുതി കൂടാതെ സ്വര്‍ണ്ണം കൊണ്ട് പോകാവുന്നതിന്റെ അളവ് എത്രയാണ് ? നികുതി അടക്കുകയാണെങ്കില്‍ എത്ര?


ഭാഗം 56


 ചോദ്യം 1


2 വര്‍ഷം  കഴിഞ്ഞ് നാട്ടില്‍ പോകുന്ന എനിക്ക്  സൗദിയില്‍ നിന്ന് നാട്ടിലേക്ക് നികുതി  കൂടാതെ സ്വര്‍ണ്ണം കൊണ്ട് പോകാവുന്നതിന്റെ അളവ് എത്രയാണ് ? നികുതി അടക്കുകയാണെങ്കില്‍  എത്ര?

നാട്ടില്‍ നിന്നും വരുമ്പോള്‍ ധരിച്ചുവന്ന സ്വര്‍ണാഭരണം തിരിച്ച് പോകുമ്പോള്‍ ഇവിടെ നിന്നും വാങ്ങിയതിന്റെ  കൂടെ അവര്‍ നികുതിക്ക് പരിഗണിക്കുമോ…?അങ്ങിനെ ഉണ്ടെങ്കില്‍ അതൊഴിവാക്കാന്‍ എന്താണ് വഴി?

റഹ്മാന്‍  വേങ്ങര
മജ്ജ്മ


ഉത്തരം


(എ) നിലവിലുള്ള കസ്റ്റംസ് നിയമമനുസരിച്ച് ഒന്നില്‍ കൂടുതല്‍ വര്‍ഷം തുടര്‍ച്ചയായി വിദേശത്ത് കഴിഞ്ഞതിനാല്‍ ഡ്യൂട്ടി കൂടാതെ നിങ്ങള്‍ക്ക് കൊണ്ടുവരാവുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പുരുഷന് 50,000 രൂപക്കും സ്ത്രീക്ക് 1,00,000 രൂപക്കും തുല്യമായ തുകക്കുള്ളതാണ്.

(ബി) ഇതില്‍ കൂടുതല്‍ തുകക്കുള്ള സ്വര്‍ണ്ണം ഉണ്ടെങ്കില്‍ 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടി കൊടുക്കണം.

(സി) ആഭരണങ്ങള്‍ അല്ലാതെ നാണയം, ബിസ്‌കറ്റ് എന്നിവക്ക് ഡ്യൂട്ടി ഇളവ് കിട്ടില്ല.

(ഡി) നാട്ടില്‍ നിന്നും വിദേശത്തേക്ക് പോകുന്ന അവസരത്തില്‍ കൊണ്ടുപോകുന്ന ആഭരണങ്ങളുടെ ലിസ്റ്റും തൂക്കവും എയര്‍പോര്‍ട്ട്  കസ്റ്റംസിനെ ബോധ്യപ്പെടുത്തി രസീത് വാങ്ങിയാല്‍ തിരികെ വരുമ്പോള്‍ അത്രയും തൂക്കത്തിനുള്ള ആഭരണങ്ങളെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയേക്കും.


ചോദ്യം 2


ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം എനിക്കും മകനും വിസിറ്റ് വിസയില്‍ സൗദിയില്‍ പോകാന്‍ കഴിയുമോ? എങ്കില്‍  വിസ അപേക്ഷിക്കാന്‍ എന്താണ് ചെയ്യണ്ടത്? എന്തൊക്കെയാണ് ആവശ്യമുള്ള രേഖകള്‍?

ഷഹീന, ആലപ്പുഴ


ഉത്തരം


ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം നിങ്ങള്‍ക്കും മകനും വിസിറ്റ് വിസയില്‍ സൗദിയില്‍ പോകാന്‍ കഴിയും. ഇപ്പോള്‍ പൂര്‍ണ്ണമായും ഓണ്‍ ലൈന്‍ ആയിത്തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.

താഴെപ്പറയുന്ന രേഖകള്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ കൈവശം ഉണ്ടായിരിക്കണം.

1. സാധുവായ ഇക്കാമ (resident permit)
2. പാസ്‌പോര്‍ട്ടിന്റെ കോപ്പി
3. വിസിറ്റ് വിസയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന എല്ലാരുടെയും പാസ്‌പോര്‍ട്ട് കോപ്പികള്‍ (6 മാസത്തെ കാലാവധി പാസ്‌പോര്‍ട്ടിന് ഉണ്ടായിരിക്കണം)
4. ഇക്കാമയില്‍ ഫാമിലി വിസിറ്റ് വിസ കിട്ടാന്‍ അര്‍ഹതയുള്ള ഒരു പ്രൊഫഷന്‍

താഴെപ്പറയുന്നതാണ് നടപടിക്രമങ്ങള്‍
(1) സൗദി വിദേശ മന്ത്രാലയത്തിന്റെ ഈ ലിങ്കില്‍ (https://visa.mofa.gov.sa/) പോയി വിസിറ്റ് വിസക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുക
(2) അപേക്ഷ സമര്‍പ്പിച്ചതിനുശേഷം കിട്ടുന്ന പ്രിന്റ് ഔട്ടില്‍ നിങ്ങളുടെ സ്‌പോണ്‍സറെക്കൊണ്ട് ഒപ്പും സീലും വപ്പിച്ചതിനുശേഷം ചേംബര്‍ ഓഫ് കോമേഴ്‌സില്‍ സമര്‍പ്പിക്കുക (സര്‍ക്കാര്‍ ജീവനക്കാര്‍ സ്‌പോണ്‍സറെ കൊണ്ട് ഒപ്പിടുവിച്ചതിനു ശേഷം അടുത്ത വിദേശ മന്ത്രാലയ ഓഫീസില്‍ കൊടുത്താല്‍ മതിയാവും).  25 സൗദി റിയാല്‍ ഫീസ് കൊടുക്കണം.
(3) അവിടന്ന് കിട്ടുന്ന രസീതില്‍ കാണുന്ന അപേക്ഷാനമ്പര്‍ ഉപയോഗിച്ച് ഒരാഴ്ചക്ക് ശേഷം വിദേശ മന്ത്രാലയ വെബ് സൈറ്റില്‍  (https://visa.mofa.gov.sa/) പോയി അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുക
(4) വിസ അനുവദിച്ചാല്‍ അപേക്ഷയുടെ ഒരു കോപ്പി നാട്ടിലയച്ച് ഒരു അംഗീകൃത ട്രാവല്‍ ഏജന്‍സിയുടെ സഹായത്തോടെ  ഇന്ത്യയിലെ സൗദി എംബസ്സിയില്‍ സമര്‍പ്പിച്ച് പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യണം (വെള്ള പശ്ചാത്തലത്തിലുള്ള 2 പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ഭര്‍ത്താവിന്റെ ഇക്കാമയുടെയും പാസ്‌പോര്‍ട്ടിന്റെയും കോപ്പികള്‍  എന്നിവ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം സമര്‍പ്പിക്കണം)
(5) വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്താല്‍ ഒരു മാസത്തിനുള്ളില്‍ സൗദിയില്‍ വരേണ്ടതാണ് (ഇല്ലെങ്കില്‍ വിസ കാലഹരണപ്പെട്ടു പോകും)


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1

കൂടുതല്‍ സംശയങ്ങള്‍:-

നാട്ടിലെ എന്റെ വസ്തു വില്‍ക്കണം; എന്താണ് നടപടിക്രമങ്ങള്‍?

5 മൊബൈല്‍ കണക്ഷനുകള്‍; 1 ലക്ഷം റിയാല്‍ കുടിശിക; പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഫിലിപ്പിനോ പെണ്‍കുട്ടിയെ എംബസ്സിയില്‍വച്ച് വിവാഹം കഴിക്കണം; എന്തൊക്കെയാണ് ചടങ്ങുകള്‍?

രണ്ടു ഭാര്യമാരെ കുടുംബ വിസയില്‍ കൊണ്ടുവരാന്‍ കഴിയുമോ?

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി; എങ്ങനെ രക്ഷപ്പെടും?

റി എന്‍ട്രി കാലാവധി കഴിഞ്ഞു; ഇനി സൗദിയിലേക്ക് തിരിച്ചു പോവാന്‍ കഴിയുമോ?

പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര ഇല്ല; പുതിയ വിസയില്‍ സൗദിക്ക് പോകാന്‍ കഴിയുമോ?

“ഡേറ്റാഫ്‌ളോ” വെരിഫിക്കേഷന്‍ അകാരണമായി വൈകുന്നു, എന്ത് ചെയ്യണം?

കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിട്ടു; കമ്പനി നഷ്ടപരിഹാരം തരുമോ?

ഫാമിലി വിസ കിട്ടുന്നതിന് “മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ്” ആവശ്യമാണോ?

നാലു മാസമായി ശമ്പളമില്ല; മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ എന്ത് ചെയ്യണം?

വാഹനാപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു; നഷ്ടപരിഹാരം എങ്ങനെ കണക്കാക്കും?

ഭര്‍ത്താവ് എന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗദിയിലുണ്ട്. എനിക്കും ഭര്‍ത്താവിനും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയുമോ?

കമ്പനി ഗ്രാറ്റ്വിറ്റി (സര്‍വീസ് പ്രതിഫലം) നിഷേധിക്കുന്നു; എവിടെ പരാതിപ്പെടണം?

പാസ്‌പോര്‍ട്ട് പുതുക്കണം; എംബസ്സിയാണോ നാടാണോ കൂടുതല്‍ സൗകര്യപ്രദം?

ആദ്യഭാര്യയുടെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു; എന്‍.ആര്‍.ഐ സെല്ലിന് നടപടി എടുക്കാനാവുമോ?

ഇന്ത്യയില്‍ നിന്നും കുട്ടിയെ ദത്തെടുക്കണം, എന്താണ് നടപടി ക്രമങ്ങള്‍?

സഹോദരങ്ങള്‍ക്ക് സന്ദര്‍ശക വിസ കിട്ടുമോ?

ഖത്തര്‍ ബാങ്കില്‍ നിന്നും കടമെടുത്ത തുക തിരിച്ചടച്ചില്ല, ഇന്റര്‍പോള്‍ സൗദിയില്‍ നിന്നും അറസ്റ്റ് ചെയ്യുമോ?

പ്രൊഫഷന്‍ മാറ്റാന്‍ കമ്പനി തയ്യാറാവുന്നില്ല, സ്വയം മാറ്റാന്‍ കഴിയുമോ?

ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാണോ?

ഇക്കാമ കളവുപോയി; ഡൂപ്ലിക്കേറ്റ് കിട്ടാന്‍ എന്താണ് വഴി?

വിവാഹം പതിനഞ്ചാം വയസ്സില്‍; എങ്ങനെ രജിസ്റ്റര്‍ ചെയ്യും?

സന്ദര്‍ശക വിസക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമോ?

ബാങ്ക് അക്കൗണ്ട് ഇല്ല; നാട്ടിലേക്ക് എങ്ങനെ പണം അയക്കും?

ഇന്‍ഷുറന്‍സ് കമ്പനി അര്‍ഹതപ്പെട്ട നഷ്ടപരിഹാരം തടഞ്ഞു; എവിടെ അപ്പീല്‍ കൊടുക്കണം?

സ്‌പോണ്‍സര്‍ അകാരണമായി പീഡിപ്പിക്കുന്നു; എവിടെ പരാതിപ്പെടണം?

ഭര്‍ത്താവ് പീഡിപ്പിക്കുന്നു; വിവാഹമോചനം വേണം

ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ?

ഇക്കാമ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എങ്ങനെ പണം പിന്‍വലിക്കും?

അമ്മയെ സ്ഥിരം വിസയില്‍ കൊണ്ടുവരണം; എന്താണ് നടപടിക്രമങ്ങള്‍?

ഞങ്ങള്‍ സൗദിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യന്‍ എംബസ്സി ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ?

ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ മൂന്നു മാസമായിട്ടും കിട്ടിയില്ല; എന്താണ് പരിഹാര മാര്‍ഗ്ഗം?

കുട്ടിയുടെ ജനനം 8 വയസ്സായിട്ടും രജിസ്റ്റര്‍ ചെയ്തില്ല; പാസ്‌പോര്‍ട്ട് എങ്ങനെ എടുക്കും?

സയന്റിസ്റ്റായ എനിക്ക് വീട്ടുജോലിക്കാരിയെ നിയമിക്കണം, എന്താണ് നടപടിക്രമങ്ങള്‍?

യു.എ.ഇ വിസ റദ്ദ് ചെയ്യാതെ സൗദിയില്‍ ജോലി ചെയ്യുന്നു; ഇനി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുമോ?

കഫീല്‍ സഹകരിക്കും; ഹുറൂബ് എങ്ങനെ പിന്‍വലിക്കണം?

സൗദി സന്ദര്‍ശ്ശക വിസ-ചോദ്യങ്ങള്‍ക്കുള്ള മറുപടി

സൗദി ബാങ്കില്‍നിന്നും കടമെടുത്ത തുക തിരിച്ചടക്കാതെ രാജ്യം വിട്ടു; ഇനി തിരിച്ചുപോകാനാവുമോ?

മോഷ്ടിച്ച വിസയില്‍ വന്ന് കുടുങ്ങി, എങ്ങനെ നാട്ടിലെത്തും?

സ്‌പോണ്‍സര്‍ഷിപ് മാറാന്‍ കഫീല്‍ അനുവദിക്കുന്നില്ല; എന്ത് ചെയ്യണം?

കഫീലിന് തൊഴിലാളിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടോ?

മകളെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവരാന്‍ എന്തുചെയ്യണം

രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് സറണ്ടര്‍ ചെയ്യണോ ?

സൗദിയില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ വിസ കിട്ടുമോ ?

ആശ്രിത വിസയിലുള്ള എനിക്ക് അധ്യാപികയായി ജോലി ചെയ്യാനാവുമോ?

പ്രതികളെ സഹായിച്ചു എന്ന കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ എങ്ങനെ മോചിപ്പിക്കും ?

ആശ്രിതരുടെ റീ എന്‍ട്രി വിസ സമയപരിധി ദീര്‍ഘിപ്പിക്കാനാവുമോ?

“എന്റെ ഇക്കാമ ഹുറൂബാക്കി; ഇത് പിന്‍വലിക്കാന്‍ എന്താണു വഴി?”

നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?

എങ്ങനെയാണ് കുവൈറ്റിലുള്ള എനിക്ക് സൗദിയില്‍ നിന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുക?

ഡൂള്‍ ന്യൂസ് ഇംപാക്ട് – ലിസ്സി മാത്യൂവിന്റെ കത്തിന് എംബസിയുടെ മറുപടി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മകള്‍ മരണപ്പെട്ടു… അര്‍ഹമായ നഷ്ടപരിഹാരത്തുക നേടുന്നതെങ്ങനെ?

We use cookies to give you the best possible experience. Learn more