| Tuesday, 9th April 2013, 10:05 am

ഉപാധികളോടെ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  ഉപാധികളോടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. നിലവിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും 60 ആക്കി ഉയര്‍ത്താന്‍ നീക്കം നടത്തുണ്ടെന്നാണ് അറിയുന്നത്.[]

പെന്‍ഷന്‍ ആനുകൂല്യത്തിന് 56 വയസ്സുവരെയുള്ള സര്‍വീസ് പരിഗണിക്കാനും ശേഷിക്കുന്ന നാല് വര്‍ഷം അലവന്‍സും ശമ്പളവും നല്‍കുമെന്നുമാണ് അറിയുന്നത്.

ഇതിനോട് എതിര്‍പ്പുള്ളവര്‍ക്ക് 56 വയസ്സില്‍ വിരമിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ കയറുന്നവര്‍ക്ക് പെന്‍ഷന്‍ പ്രായം അറുപതാക്കുമെന്നായിരുന്നു  നേരത്തേ അറിയിച്ചിരുന്നത്.

കഴിഞ്ഞ ബജറ്റ് അവതരണത്തിലും കെ.എം മാണി ഏപ്രില്‍ ഒന്നിന് ശേഷം സര്‍വീസില്‍ കയറുന്നവര്‍ക്ക് പെന്‍ഷന്‍ പ്രായം അറുപതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more