പാരീസ്: ഇന്ത്യന്‍ അഭിനയ ലോകത്തിന്റെ എക്കാലത്തേയും മികച്ച പ്രതിഭ അമിതാഭ് ബച്ചന്റെ ഹിന്ദി പ്രസംഗത്തോടെ ചലച്ചിത്ര ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായ കാന്‍ ഫിലിം ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു.[]
ബാസ് ലുഹ്ര്‍മാന്റെ 3ഡി ചിത്രമായ ‘ദ ഗ്രേറ്റ് ഗാറ്റ്‌സ് ബൈ’ യാണ് കാനില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ഈ ചിത്രത്തില്‍ ഇന്ത്യയുടെ മാസ്റ്റര്‍ ഹീറോ അമിതാബ് ബച്ചനും മുഖ്യ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യകത കൂടിയുണ്ട്.
വിഖ്യാത ഹോളിവുഡ് താരം ലിയണാഡോ ഡികാപ്രിയോ, ക്യാരി മുളളിഗന്‍, ടോബീ മഗൂറി എന്നിവര്‍ ചേര്‍ന്നാണ് 66 മത് കാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ബച്ചനൊപ്പം നേതൃത്വം നല്‍കിയത്.
ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യന്‍ ചലച്ചിത്രത്തെ കാന്‍ ഫെസ്റ്റില്‍ പ്രത്യകമായി ഉള്‍പ്പെടുത്തിയ ഫെസ്റ്റിന്റെ സംഘാടകരെ അഭിനന്ദിച്ച ബച്ചന്‍, ലോക ചലച്ചിത്ര വേദി ഇന്ത്യന്‍ ചലച്ചിത്രത്തെ അംഗീകരിക്കുന്നതായാണ് ഇതിനെ കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമക്കുളള ആദരമായി ‘ബോംബെ ടാക്കീസിനെ’ പ്രദര്‍ശന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമ എന്നാണ് പറയുന്നതെങ്കിലും ഇത് ഹിന്ദി സിനിമക്കുള്ള രാജ്യന്തര അംഗീകാരം കൂടിയാണ്. അനുരാഗ് കശ്യപ്, ദീപാക്കര്‍ ബാനര്‍ജി, സോയാ അക്തര്‍, കരണ്‍ ജോഹര്‍, എന്നിവര്‍ ചേര്‍ന്നാണ് ‘ബോംബെ ടാക്കീസ്’ അണിയിച്ചൊരുക്കിയിട്ടുള്ളത്.
11 വര്‍ഷമായി മുടങ്ങാതെ ക്ഷണിക്കുന്ന ഐശ്വര്യറായിക്കൊപ്പം സോനം കപൂര്‍, ഫ്രീദ പിന്റോ എന്നിവരും കാനിലെ ചുവപ്പു പരവതാനിയിലൂടെ ആനയിക്കപ്പെടും. മലയാളിയായ വിദ്യ ബാലന്‍ ജൂറി അംഗമായി കാനിലെത്തുമെന്നാണ് മറ്റൊരു വലിയ സവിശേഷത. സ്റ്റീവന്‍ സ്പില്‍ ബര്‍ഗ്, ഓസ്‌ക്കാര്‍ ജേതാക്കളായ ആങ്‌ലീ, നിക്കോള്‍ കിഡ്മാന്‍ എന്നിവരടക്കം ഒന്‍പതങ്ക ജൂറിയാണ് ഇത്തവണ സിനിമകളെ വിലയിരുത്താനെത്തുന്നത്.
ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിക്കൊപ്പം വിഖ്യത സിനിമ ‘ക്ലിയോപാട്ര’യുടെ അന്‍പതാം വാര്‍ഷികഘോഷവും ഇത്തവണത്തെ കാന്‍ ഫെസ്റ്റിനെ മികവുറ്റതാക്കുന്നു.
എലിസബത്ത് ടെയ്‌ലര്‍ അനശ്വരമാക്കിയ ചിത്രത്തില്‍ ആന്റണിയായി വേഷമിട്ടത് റിച്ചാര്‍ഡ് ബര്‍ട്ടണായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതോടെ ഇരുവരും തീവ്ര പ്രണയത്തിലാവുകയായിരുന്നു.
ബര്‍ട്ടണ്‍ എലിസബത്തിന് നല്‍കിയ സമ്മാനങ്ങളുടെയും സിനിമയില്‍ ക്ലിയോപാട്ര ഉപയോഗിച്ച വലിയ മുഖക്കണ്ണാടി അടക്കമുള്ള വസ്തുക്കള്‍ കാനില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന വലിയ സവിശേഷതയും ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിനുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് കാന്‍ ഫെസ്റ്റിവലിലേക്ക് എത്തിചേരാറുള്ളത്. ഇത്തവണയും ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നു തന്നെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.