എച്ച് ടി സിയുടെ പുതിയ ഫോണ്‍ ഡിസയര്‍ 600 വിപണിയിലേക്ക്. ഡ്യുവല്‍ സിം കപ്പാസിറ്റിയുമായാണ് ഇത്തവണയും എച്ച് ടി സി എത്തിയിരിക്കുന്നത്. ബ്ലിങ്ക് ഫീഡും ബൂം സൗണ്ടുമാണ് എച്ച്.ടി.സിയുടെ മറ്റ് പ്രത്യേകത.[]
എച്ച് ടി സി ഡിസയര്‍ 600 ല്‍ 4.5 ഇഞ്ച് സൂപ്പര്‍ എല്‍ സി ഡി 2 ഡിസ്‌പ്ലേയും 540*960 റെസല്യൂഷനും ഉണ്ട്. 1.2 GHz സ്‌നാപ്ഡ്രാഗണ്‍ 200 കോഡ് കോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. []
1 GB റാമും 8 GB എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജും ഫോണിനുണ്ട്. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.6 മെഗാപിക്‌സലുമാണ്.
ഇന്നത്തെ കാലത്ത് ആളുകള്‍ വാര്‍ത്താ ചാനലുകള്‍ക്കും മെസ്സേജുകള്‍ക്കും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്കും സംഗീതത്തിനും എല്ലാം ആശ്രയിക്കുന്നത് സ്മാര്‍ട്‌ഫോണുകളെയാണ്.
എച്ച് ടി സി ഡിസയര്‍ 600 ല്‍ വേഗതയും കൃത്യതയുമാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. ബ്ലിങ്ക് ഫീഡ് ഹോം സ്‌ക്രീന്‍ ആയതിനാല്‍ തന്നെ കൂടുതല്‍ ആകര്‍ഷകമായി ചിത്രം ആളുകള്‍ക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
എച്ച് ടി സി 600 ഡ്യൂവല്‍ സിം ആണെങ്കിലും ഒരു സിംകാര്‍ഡില്‍ സംസാരിച്ചുകൊണ്ടിരിക്കെ തന്നെ അടുത്ത സിമ്മില്‍ വരുന്ന കോളുകള്‍ കാണാനും ഉപയോഗിക്കാനും കഴിയും. ആന്‍ഡ്രോയ്ഡ് 4.1, 4.2 ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.