ഇന്ത്യന്‍ സിനിമയിലെ ഗ്രീക്ക് ദേവന്‍ എന്നറിയപ്പെടുന്ന നടനാണ് ഹൃതിക് റോഷന്‍. ബാല താരമായി സിനിമയിലേക്കെത്തിയ ഹൃതിക് ആദ്യമായി നായകനായ ചിത്രമാണ് 2000 ത്തില്‍ ഇറങ്ങിയ കഹോ ന പ്യാര്‍ ഹേ. ചിത്രം വന്‍ വിജയമാകുകയും മികച്ച നടനും, മികച്ച പുതുമുഖ നടനുമുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടുകയും ചെയ്തു. തുടര്‍ന്ന് ബോളിവുഡിലെ മുന്‍നിര നായകനായി അദ്ദേഹം ഉയര്‍ന്ന് വന്നു.
ഞാന്‍ രജിനികാന്തിന്റെ വലിയൊരു ആരാധകനാണ് – ഹൃതിക് റോഷന്‍
പ്രിയപ്പെട്ട നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് ഹൃതിക് റോഷന്‍. താന്‍ വലിയൊരു രജിനികാന്ത് ആരാധകനാണെന്നും ബിഗ് സ്‌ക്രീനില്‍ അദ്ദേഹം നടത്തുന്ന ഫാസ്റ്റ് നമ്പരുകള്‍ പലതും ആവേശം സൃഷ്ടിക്കുന്നതാണെന്നും ഹൃതിക് റോഷന്‍ പറയുന്നു.
മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അറിയാമെന്നും അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നതെന്നും ബോളിവുഡ് സിനിമകളുമായി ചേര്‍ത്ത് നോക്കുമ്പോള്‍ മലയാളം സിനിമകളുടെ കഥകളുടെ കരുത്ത് വളരെ വലുതാണെന്നും ഹൃതിക് റോഷന്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ രജിനികാന്തിന്റെ വലിയൊരു ആരാധകനാണ്. ബിഗ് സ്‌ക്രീനില്‍ അദ്ദേഹം നടത്തുന്ന ഫാസ്റ്റ് നമ്പരുകള്‍ പലതും ആവേശം സൃഷ്ടിക്കുന്നതാണ്.
മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അറിയാം. അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നത്.
ബോളിവുഡ് സിനിമകളുമായി ചേര്‍ത്ത് നോക്കുമ്പോള്‍ കഥകളുടെ കരുത്ത് വളരെ വലുതാണ്. ചില സിനിമകളുടെ പേര് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ പ്രയാസമാകും. മനസില്‍ നില്‍ക്കുന്ന സീനുകള്‍ വേണമെങ്കില്‍ പറയാം.
കേരളത്തെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഒന്ന് വന്ന് കാണണമെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, പലതരം തിരക്കുകളില്‍പ്പെട്ട് നീങ്ങിപ്പോയി. എന്റെ കുറച്ച് സുഹൃത്തുക്കള്‍ കുറച്ചുകാലം മുമ്പ് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ വന്ന് മടങ്ങിയിരുന്നു. അവരെല്ലാം മികച്ച അഭിപ്രായമാണ് ആയുര്‍വേദത്തെ കുറച്ച് പറഞ്ഞത്. ഒരിക്കലത് പരീക്ഷിച്ചറിയണമെന്നുണ്ട്,’ ഹൃതിക് റോഷന്‍ പറയുന്നു.
Content highlight: Hrithik Roshan says he is a huge fan of Rajinikanth