|

സമോസ തിരയുന്ന ഹൃത്വിക്കിന്റെ പോസ്റ്റിന് സൊമാറ്റൊയുടെ സിനിമാ സ്റ്റൈല്‍ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം സമോസ ഓര്‍ഡര്‍ ചെയ്യുന്ന ഹൃത്വിക്ക് റോഷന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഹൃത്വിക്കിന് സമോസയോടുള്ള ഇഷ്ടവും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടി നല്‍കികൊണ്ട് എത്തിയിരിക്കുകയാണ് സൊമാറ്റോ. ഹൃത്വിക്കിന്റെ ഹിറ്റ് ചിത്രമായ കൃഷിലെ ഡയലോഗാണ് സൊമാറ്റോ പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ ശക്തിയെല്ലാം ദുരുപയോഗം ചയ്യെപ്പെടുകയാണ് അമ്മേ’ എന്ന കൃഷ് സിനിമയിലെ ഡയലോഗിനെ മാറ്റി ‘എന്റെ ശക്തിയെല്ലാം ശരിയായ വിധം ഉപയോഗപ്പെടുത്തി അമ്മേ’ എന്നാണ് സൊമാറ്റോ പോസ്റ്റിന് കീഴെ ഇട്ട കമന്റ്.

ഗൗരവത്തോടെ ഇരുന്ന് ഭക്ഷണത്തിന്റെ മെനു തിരയുന്ന ചിത്രമായിരുന്നു ചിത്രമായിരുന്നു ഹൃത്വിക്ക് പങ്കുവെച്ചിരുന്നത്.

‘എന്റെ ഗൗരവമുള്ള മുഖം കണ്ട് തെറ്റിദ്ധരിക്കണ്ട. ഞാന്‍ ഭക്ഷണത്തിന്റെ മെനുവാണ് തിരയുന്നത്,’ എന്നാണ് അദ്ദേഹം പറയുന്നത്.
മിസ്സിംഗ് മൈ സമോസാസ് എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ സിനിമകളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hrithik Roshan’s post, zomato gives Krrissh film dialogue as reply