മക്കളുടെ സ്‌കൂളും പഠിത്തവും കളഞ്ഞ് ലോകം ചുറ്റി നടക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനെന്നാണ് പലരുടെയും പരാതി. എന്നാല്‍ താന്‍ തന്റെ മക്കളെ അനുഭവങ്ങള്‍ നല്‍കി പുതിയ ജീവിതം കാണിച്ചുകൊടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് താരം ഒരു സ്വകാര്യ മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞിരിക്കുന്നത്.
വെക്കേഷനുകളില്‍ മക്കളായ ഹൃഹാനും, ഹൃദാനുമൊപ്പം ഇന്ത്യയിലെയും വിദേശത്തെയും ഉള്‍ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയാണ് താരത്തിന്റെ പതിവ് രീതി. തന്റേതായ രീതിയില്‍ കുട്ടികള്‍ക്ക് സ്‌കൂളിംഗ് നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും, ജീവിതത്തിന്റെ അനുഭവങ്ങളിലൂടെയാണ് അവര്‍ യഥാര്‍ഥ പഠനം നടത്തേണ്ടതെന്നുമാണ് താരത്തിന്റെ വാദം.
ALSO READ:
മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു; സോണിയ ഗാന്ധിയാകുന്നത് ജര്‍മ്മന്‍ താരം
ഈയടുത്തിയെയാണ് കുട്ടികള്‍ക്കായി താന്‍ ഒരു യഥാര്‍ഥ കാര്‍ട്ടൂണ്‍ സ്്ട്രിപ്പ് ഉണ്ടാക്കിയതെന്നും താരം പറഞ്ഞു. ജീവിതത്തില്‍ എല്ലാജനങ്ങളോടും അനുകമ്പയുള്ളവരായി കുട്ടികള്‍ വളരണമെന്നും അതിനായിട്ടാണ് താന്‍ അത്തരമൊരു സന്ദേശം നല്‍കുന്ന കാര്‍ട്ടൂണ്‍ തമാശകള്‍ നിര്‍മ്മിച്ച് കുട്ടികള്‍ക്ക് നല്‍കിയതെന്നും ഹൃത്വിക് പറഞ്ഞു.
ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായ അനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയുള്ള സൂപ്പര്‍ 30 എന്ന ചിത്രമാണ് ഹൃത്വികിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വികാസ് ബാഹല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത് ഹൃത്വിക് തന്നെയാണ്.