[]പി.കെ പോസ്റ്ററിലെ ട്രാന്‍സിസ്റ്റര്‍ അമീര്‍ ഖാന് ചെറിയ പ്രശ്നങ്ങളൊന്നുമല്ല സൃഷ്ടിച്ചത്. ഇപ്പോഴിതാ അത് താഴെ വയ്ക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹൃത്വിക് റോഷന്.
ബാങ് ബാങ് വെല്ലുവിളിയുടെ ഭാഗമായാണ് ഹൃത്വിക് അമീറിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാന്‍സിസ്റ്റര്‍ ഒരിടത്ത് വെച്ച് പൂര്‍ണ നഗ്നനാവാനാണ് ഹൃത്വിക് അമീറിനെ വെല്ലുവിളിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഹൃത്വക്കിന്റെ വെല്ലുവിളി.
“ബാങ് ബാങ്” എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമാണ് “ബാങ് ബാങ് ഡേര്” എന്ന് പേരിട്ടിരിക്കുന്ന ചലഞ്ച്. ഷാരൂഖ് ഖാന്, രണ്‍വീര്‍ സിങ്, സോനം കപൂര്‍, ഫര്ഹാന് അക്തര്‍ തുടങ്ങിയവര്‍ ഇതിനകം വെല്ലുവിളി സ്വീകരിച്ചു കഴിഞ്ഞു.
പുഷ് അപ് ചെയ്യാനായിരുന്നു പ്രിയങ്ക ചോപ്രയെ വെല്ലുവിളിച്ചത്. 10പാക്കില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനായിരുന്നു ഷാരൂഖിനുള്ള വെല്ലുവിളി. ഷാരൂഖ് ക്ഷണം സ്വീകരിച്ചു.
പലവിധത്തിലുള്ള ചിരിദൃശ്യങ്ങള് സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു സോനം കപൂറിനോട് ആവശ്യപ്പെട്ടത്.
ഒരു പെയിന്റിങ്ങിലൂടെ നല്ലൊരു സന്ദേശം നല്‍കണമെന്ന് പറഞ്ഞ് സല്‍മാനെയും വെല്ലുവിളിച്ചിട്ടുണ്ട്. സല്ലു വെല്ലുവിളിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമീറിനെ വെല്ലുവിൡച്ചിരിക്കുന്നത്.