മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കലാകാരനാണ് വിനീത് ശ്രീനിവാസന്‍. നടന്‍, ഗായകന്‍ സംവിധായകന്‍ നിര്‍മാതാവ് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും താരം തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച താരം തന്റെ 37ാം പിറന്നാളാഘോഷിക്കുകയാണ്. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹൃദയ’ത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നല്‍കിയ പിറന്നാളാംശകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
‘എളിമയുള്ള മനുഷ്യന്‍, അങ്ങേയറ്റം അര്‍പ്പണബോധമുള്ള സംവിധായകന്‍, ഒപ്പം പ്രവര്‍ത്തിക്കാന്‍ ഏറ്റവും രസകരമായ വ്യക്തി…. ഹൃദയത്തിന്റെ പിന്നിലെ ശക്തിക്ക് ഞങ്ങളുടെ കപ്പലിന്റെ കപ്പിത്താന് ഒരായിരം പിറന്നാളാശംസകള്‍.
ഷൂട്ടിംഗിനിടയിലെ ഞങ്ങളുടെ പുഞ്ചിരിയ്ക്ക്, ഞങ്ങളെ ഒന്നിച്ചു ചേര്‍ക്കുന്ന ആളിന് ഞങ്ങളുടെ ഒരുപാട് സ്‌നേഹം,’ എന്നാണ് വിനീതിന് പിറന്നാളാശംസ അറിയിച്ചുകൊണ്ട് ഹൃദയം ടീം കുറിച്ചത്.
ഒരുപാട് ആളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ വിനീതിന് ആശംസകള്‍ നേരുന്നുണ്ട്. ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലെ ഫോട്ടോ പങ്കുവെച്ച് ‘ഹാപ്പി ബര്‍ത് ഡേ ഗുരു’ എന്ന ക്യാപ്ഷനോടെയാണ് അജു വര്‍ഗീസ് വിനീതിന് ആശംസകള്‍ നേര്‍ന്നത്.
പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് വിനീത് ഹൃദയം ഒരുക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹൃദയം ഒരു ക്യാംപസ് സിനിമയായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Hridayam team Wishes Happy birthday to Vineeth Sreenivasan