| Saturday, 10th February 2024, 1:09 pm

ഡയലോഗ്, ഡ്രസിങ്, ബാക്ക് ഗ്രൗണ്ട് സ്‌കോർ; ഹൃദയത്തിന്റെ സ്പൂഫ് മണക്കുന്ന പ്രേമലു

ഹുദ തബസ്സും കെ.കെ

നിരവധി ഴോണറിലുള്ള പ്രേമ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഗിരീഷ് എ.ഡിയുടെ മറ്റൊരു പ്രണയ ചിത്രമാണ് പ്രേമലു.

മമിതയും നസ്‌ലനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സാലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

സച്ചിൻ എന്ന കഥാപാത്രമായി നസ്‌ലനും റീനു എന്ന കഥാപാത്രമായി മമിതയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ പുറത്തെടുത്തത്. ആദി എന്ന കഥാപാത്രത്തെ ശ്യാം മോഹനും, അമൽ ഡേവിസായി സംഗീത് പ്രതാപും കാർത്തികയായി അഖില ഭാര്‍ഗവനും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി.

ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളേജിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അധ്യായന വർഷത്തിലെ അവസാന ദിവസമാണ് ആദ്യ സീൻ. പിന്നീടുള്ള ചില സീനുകളിൽ ഹൃദയം സിനിമയുടെ പല കാര്യങ്ങളും പ്രേക്ഷകനെ ഗിരീഷ് ഓർമിപ്പിക്കുന്നുണ്ട്.

ഹൃദയത്തിലെ ഒരു പ്രധാന രംഗമായിരുന്നു സീക്രട്ട് ആലുമായി ബന്ധപ്പെട്ടത്.  അധ്യായന വർഷത്തിലെ അവസാന ദിവസമാണ് സീക്രട്ട് ആലിയുടെ താക്കോൽ കിട്ടുക. പ്രേമലുവിലും ഈ സീക്രട്ട് ആലിയുമായി ബന്ധപ്പെട്ട സീന്‍ കാണിക്കുന്നുണ്ട്.

നാല് വർഷത്തെ പഠനകാലത്തിന്റെ അവസാനദിവസം സച്ചിൻ തന്റെ പ്രണയം അഞ്ജലിയോട് പറയാൻ നിൽക്കുമ്പോഴാണ് എല്ലാവരും കൂടെ സീക്രട്ട് ആലിയിലേക്ക് ഓടുന്നത്. സീക്രട്ട് ആലിയിലേക്ക് ഓടുമ്പോൾ ഹൃദയത്തിലെ ബാക് ഗ്രൗണ്ട് സ്കോറും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിന് ശേഷം ഹൈദരാബാദിൽ എത്തുന്ന സച്ചിൻ, തന്റെ സാറിന്റെ കല്യാണത്തിൽ വെച്ചാണ് റീനുവിനെ ആദ്യമായി കാണുന്നത്. അപ്പോൾ റീനു സിംഗിൾ ആണെന്ന് സച്ചിൻ പറയുമ്പോൾ അതെങ്ങനെ മനസിലായെന്ന് അമൽ ഡേവിസ് ചോദിക്കുന്നുണ്ട്. ആ സമയം സച്ചിൻ പറയുന്ന മറുപടി മലയാളികൾ ഹൃദയത്തിൽ കേട്ടിട്ടുള്ളതാണ്.

സിംഗിൾ ആണോ എന്ന് കണ്ണിൽ നോക്കി പറയാൻ പറ്റും എന്ന് ഹൃദയത്തിൽ ദർശനയെ ദര്‍ശനയെ നോക്കി പ്രണവിന്റെ കഥാപാത്രം പറയുന്നതാണ്. ഇതേ ഡയലോഗാണ് സച്ചിൻ റീനുവിനെ കാണുമ്പോള്‍ പറയുന്നത്. ചിത്രത്തിലെ പല സീനുകളിലും ഹൃദയം സിനിമയുടെ സ്പൂഫ് നമുക്ക് കാണാൻ കഴിയും.

പ്രേമലുവിലെ കല്യാണ രംഗങ്ങളിലെ പല സീനുകളിലും ഹൃദയവുമായി സാമ്യം തോന്നും. ചിത്രത്തിൽ കല്യാണ വീട്ടിലെ മമിതയുടെ ഡ്രസ്സിങും ഹൃദയത്തില്‍ കല്യാണി ധരിച്ച വസ്ത്രത്തിന് സമാനമാണ്.

കല്യാണ രംഗങ്ങളിലെ കളർ ടോണുകളും ആംബിയൻസുമെല്ലാം  ഹൃദയത്തിലേതുപോലെ തന്നെ പ്രേമലുവിലും കാണാം.

Content Highlight: Hridayam movie’s spoof in premalu movie

ഹുദ തബസ്സും കെ.കെ

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more