മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തി.
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ തുടക്കം മുതൽ തന്നെ വലിയ ഹൈപ്പുള്ള ചിത്രമായിരുന്നു വാലിബൻ. മുൻ ചിത്രങ്ങളെപ്പോലെ തന്നെ ലിജോയുടെ ഒരു പരീക്ഷണ ചിത്രം തന്നെയാണ് വാലിബനും.
ചിത്രം പൂർണമായിട്ടും ഒരു എൽ. ജെ. പി ചിത്രമാണെന്ന് തങ്ങൾക്ക് അറിയാമെന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി.
മോഹൻലാൽ മുഴുവനായി ഒരു നടനായി നിന്ന ചിത്രമാണ് വാലിബനെന്നും അതുകൊണ്ടാണ് ഇന്ത്യയിൽ ഇതുപോലെ ഒരു സിനിമ സംഭവിച്ചിട്ടില്ല എന്ന് മോഹൻലാൽ പറഞ്ഞതെന്നും ഹരീഷ് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾക്കറിയാമായിരുന്നു ഇത് പൂർണമായും ഒരു എൽ.ജെ. പി പടമാണെന്ന്. ഇപ്പോൾ അങ്ങനെ പറയാം. കാരണം ഇന്നലെ വരെ ഇതിന്റെ പ്രൊമോഷനിൽ ഞാനത് പറയാതിരുന്നതാണ്. അത് പറയാൻ പാടില്ല.
ലാലേട്ടൻ തന്നെ അത് ഓപ്പൺ ആയിട്ട് പറഞ്ഞു. ഇത്ര ഹാപ്പിയായിട്ട് ലാലേട്ടനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. കാരണം അദ്ദേഹം പൂർണമായും ഒരു നടനായി നിന്ന സിനിമയാണ് വാലിബൻ. അത് തിരിച്ചറിയുന്നത് കൊണ്ടാണ് ഇന്ത്യൻ സിനിമയിൽ കാണാത്ത തരത്തിലുള്ള ചിത്രമാണ് വാലിബനെന്ന് അദ്ദേഹം പറഞ്ഞത്.
പൂർണമായി ഇതൊരു എൽ. ജെ. പി സിനിമ തന്നെയാണ്. ലോകോത്തര നിലവാരമുള്ള ഒരു ക്ലാസ്സിക് സിനിമയാണ്. അത് ജനങ്ങളുടെ കൂടെ ഇരുന്ന് കണ്ടപ്പോൾ കണ്ടാസ്വദിച്ച ശീലങ്ങളെ ലിജോ ഇങ്ങനെ തുടച്ച് നീക്കുകയാണ്.എന്നിട്ട് പുതിയതൊന്ന് പ്രതിഷ്ഠിക്കുകയാണ്.
അത് നന്നായി ആസ്വദിച്ചു എന്ന് മാത്രമല്ല, സിനിമയുടെ ഒരു ഇന്റർവെലൊക്കെ കഴിഞ്ഞപ്പോഴേക്കും ഞാൻ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് മറന്ന് പോയി. അത്രത്തോളം ഞാൻ കഥയിലേക്ക് ഇറങ്ങി ചെന്നു. ഒരു ദൃശ്യവിസ്മയം എന്ന് തന്നെ പറയാം,’ഹരീഷ് പേരടി പറയുന്നു.
Content highlight: Hreesh Peradi Says That Malaikotte Valiban Is Complete Ljp Movie