അന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടത് ഇന്ന് മോദി നടപ്പാക്കി?;  രാജീവ് ഗാന്ധി മാറ്റിയ വകുപ്പിന്റെ പേര് മാറ്റി കേന്ദ്രം
national news
അന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടത് ഇന്ന് മോദി നടപ്പാക്കി?;  രാജീവ് ഗാന്ധി മാറ്റിയ വകുപ്പിന്റെ പേര് മാറ്റി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 4:34 pm

ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്താനുള്ള കരട് നയത്തിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കിയിരുന്നു.
അതോടൊപ്പം തന്നെ മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്ന് മാറ്റുകയും ചെയ്തു.

ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ രീതികള്‍ക്ക് വലിയ മാറ്റം വരാന്‍ പോകുന്ന നയത്തില്‍ ഐ.എസ്.ആര്‍.ഒ മുന്‍ തലവന്‍ കെ. കസ്തൂരിരംഗന്‍ മുന്നോട്ടുവെച്ച ശുപാര്‍ശയായിരുന്നു മാനവ വിഭവ ശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്യണമെന്നത്.

1985 ല്‍ രാജീവ് ഗാന്ധിയുടെ കാലത്താണ് വിദ്യാഭ്യാസവകുപ്പ് എന്ന പേര് മാനവ ശേഷി വകുപ്പ് എന്നാക്കുന്നത്.

മാനവ വിഭവ ശേഷി വകുപ്പ് എന്ന പേര് മാറ്റണമെന്ന ആവശ്യം ആര്‍.എസ്.എസ് നിരന്തരമായി മുന്നോട്ട് വെക്കുന്ന ആവശ്യമായിരുന്നു.

പുതിയ വിദ്യാഭ്യാസ നയത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ക്ക വലിയ മാറ്റും വരുത്തിയിട്ടുണ്ട്.

നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതുതായി നിലവില്‍ വരിക.

മൂന്ന് വയസ്സുമുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാകും. ഒപ്പം പാഠ്യ പദ്ധതിക്ക് പുറമെ കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുന്ന വിധമായിരിക്കും വിദ്യാഭ്യാസ രീതിയിലെ മാറ്റം.
ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ഇതിനൊപ്പമുണ്ടാവുമെന്നാണ് നയത്തില്‍ പറയുന്നത്.

ഐ.എസ.ആര്‍.ഒ മുന്‍ തലവന്‍ കെ കസ്തൂരിരംഗന്‍ നയിക്കുന്ന പാനലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം മാനവ വിഭവ ശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ