[] ഹോളിവുഡ് സുന്ദരിയും സ്തനാര്‍ബുദ ഭീഷണിയെത്തുടര്‍ന്ന് സ്തനങ്ങള്‍ നീക്കം ചെയ്തതിലൂടെ അടുത്തിടെ മാധ്യമങ്ങളിലെ നിറഞ്ഞ സാന്നിധ്യവുമായിരുന്ന ആഞ്ജലീന ജോളി മലയാള സിനിമയില്‍ അഭിനയിച്ചേക്കാമെന്ന് സൂചന.
വാര്‍ത്ത ശരിയായലും തെറ്റായാലും മലയാള സിനിമ പ്രേഷകര്‍ ആകാംഷയിലാണ്.
താഴ്ന്ന ജാതിക്കാരികളായ സ്ത്രീകള്‍ മുല മറക്കുന്നതിന് മുലക്കരം ചുമത്തിയതില്‍ പ്രതിഷേധിച്ച് മുല മുറിച്ചെറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ പുനരാവിഷ്‌കരിക്കപ്പെടുന്നത്.
ആഞ്ജലീന മലയാള സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് സൂചന. പ്രശസ്ത സാഹിത്യകാരന്‍ തകഴിയുടെ ചെറുമകനും സംവിധായകനുമായ രാജ് നായരുടെ സിനിമയിലൂടെയാണ് ഈ ഹോളിവുഡ് സുന്ദരി മലയാളത്തില്‍ അരങ്ങേറുന്നത്.
“ദ് ഗ്രേറ്റ് നങ്ങേലി” എന്ന പെയിന്റിങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജ് നായര്‍ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ചരിത്ര പുനരാഖ്യാന കഥയ്ക്ക പേരു നല്‍കിയിരിക്കുന്നത് “മുലച്ചി” എന്നാണ്.
ആഞ്ജലീന സ്വന്തം ജീവിതത്തില്‍ സ്തനം നീക്കം ചെയ്തത് വാര്‍ത്തയായതിലൂടെയാണ് സംവിധായകന്റെ നായിക സങ്കല്‍പ്പം ഹോളിവുഡിലേക്ക് നീങ്ങിയത്.
വിദേശമലയാളിയായ രാജ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. ആദ്യ ചിത്രം 2010 ല്‍ പുറത്തിറങ്ങിയ “പുണ്യം അഹം” ആണ്.