| Thursday, 26th December 2013, 7:20 pm

എച്ച്.പി രണ്ട് ഫാബ്‌ലറ്റുകള്‍ ഉടന്‍ പുറത്തിറക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: ലോകത്തെ മുന്‍നിര പി.സി നിര്‍മ്മാതാക്കളായ എച്ച്.പി  ആന്‍ഡ്രോയ്ഡ് ടാബ്ലറ്റ് രംഗത്ത് മിതമായ വിജയമേ കൈവരിച്ചിട്ടുള്ളുവെങ്കിലും  വീണ്ടും സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് തന്നെ തിരിക്കുകയാണ്.

രണ്ട് പുതിയ ലാര്‍ജ് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുകളുമായാണ് എച്ച്.പി വീണ്ടും ഫാബ്ലറ്റിലേക്ക് തിരിക്കുന്നത്. വര്‍ഷാവസാനത്തോടെ കമ്പനി 6 ഇഞ്ചിന്റെയും ഏഴ് ഇഞ്ചിന്റെയും രണ്ട് ഫോണുകള്‍ ഇറക്കുമെന്നാണ് വാര്‍ത്ത.

ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളെ കേന്ദ്രീകൃതമാക്കിയാണ് കമ്പനി സ്മാര്‍ട്‌ഫോണ്‍ ഇറക്കുന്നത്. ഡോളര്‍ 200നും 250നുമിടയിലായിരിക്കും ഫോണിന്റെ വില എന്നാണ് സൂചന.

ഐ.പി.എ.ക്യു ഡിവൈസസ്, പാം ഡിവൈസസ് എന്നിവയായിരുന്നു എച്ച്.പിയുടെ സ്മാര്‍ട്‌ഫോണ്‍ രംഗത്തെ അവസാന പരിശ്രമങ്ങള്‍.

We use cookies to give you the best possible experience. Learn more