എച്ച്. പി ഇനി രണ്ട് വ്യത്യസ്ത കമ്പനികളായി പ്രവര്‍ത്തിക്കും
Big Buy
എച്ച്. പി ഇനി രണ്ട് വ്യത്യസ്ത കമ്പനികളായി പ്രവര്‍ത്തിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2014, 10:25 pm

hp01[]എച്ച്.പി കമ്പനി രണ്ട് വ്യത്യസ്ത കമ്പനികളായി പ്രവര്‍ത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പ്യൂട്ടറുകളുടെയും പ്രിറ്ററുകളുടെയും ബിസിനസ്സുകള്‍ വേര്‍തിരിക്കുകയാണെന്നും ഷേര്‍ ഹോള്‍ഡേര്‍സിന് ടാക്‌സ് ഫ്രീ ട്രാന്‍സാക്ഷന്‍ വഴി അടുത്തവര്‍ഷം രണ്ട് സ്ഥാപനങ്ങളിലേക്കുമായി മാറ്റാമെന്നും എച്ച്.പി അധികൃതര്‍ അറിയിച്ചു.

എച്ച്.പിയുടെ നികുതിയും ലാഭവും രണ്ട് കമ്പനികളും കൃത്യമായി പങ്കുവയ്ക്കുമെന്നും അധികൃതര്‍ കൂട്ടിച്ചര്‍ത്തു.

യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും അല്ല കമ്പലിയുടെ ഈ മാറ്റത്തിന് കാരണമെന്നും ഇപ്പോള്‍ ചെയ്യാന്‍ പറ്റിയതില്‍ വച്ച് ഏറ്റവും നല്ല കാര്യമാണ് ഇതെന്നും എച്ച്.പിയുടെ ഇപ്പോഴത്തെ സി.ഇ.ഒ മെഗ് വൈറ്റ്മാന്‍ പറഞ്ഞു.

പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി 5000 ല്‍ അധികം ജോലിക്കാരെ പിരിച്ചുവിടുകയാണെന്നും 55,000 ജോലിക്കാര്‍ വൈറ്റ്മാന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ടെന്നും മൂന്ന് ലക്ഷം ആള്‍ക്കാര്‍ എച്ച്.പിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.