| Thursday, 18th July 2013, 2:14 pm

എച്ച്.പി പുതിയ ടാബ്ലറ്റ് സ്ലേറ്റ്ബുക്ക് x2 പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പുതിയ ടാബ്ലറ്റുമായി എച്ച് പി എത്തുന്നു. എച്ച്.പി സ്ലേറ്റ്ബുക്ക് x2 എന്നാണ് പുതിയ ടാബ്ലറ്റിന്റെ പേര്. സ്ലേറ്റായും ടാബ്ലറ്റ് പരുവത്തിലും രൂപമാറ്റം വരുത്താവുന്ന രീതിയിലാണ് പുതിയ ടാബ് തയ്യാറാക്കിയിരിക്കുന്നത്. []

എച്ച്.പി സ്ലേറ്റ്ബുക്ക് x2 വിന് 10.1 ഇഞ്ച് ഡിസ്ലേയാണ് ഉള്ളത്. 1920×1200 പിക്ചര്‍ റെസല്യൂഷനാണ് ഉള്ളത്. ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകളുടെ നോട്ട് ബുക്ക് രൂപത്തിലുള്ള വകഭേദമാണ് ഇത്.

കീബോര്‍ഡ് ഉപയോഗിക്കേണ്ടവര്‍ക്ക് അതിനും സൗകര്യപ്രദമാകുന്ന രീതിയിലാണ് ടാബ്ലറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1.80 ജിഎച്ച് സെഡ് ഡ്യുവല്‍ കോര്‍ നിവിഡിയ തെഗ്ര 4 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാമും 64 ജിബി സ്‌റ്റോറേജും ഉണ്ട്.

എച്ച്.പി സ്ലേറ്റ്ബുക്ക് x2 ല്‍ മുന്‍വശത്തും പിന്‍വശത്തും ക്യാമറകള്‍ ഉണ്ട്. ഇതില്‍ 1080 p മുതല്‍ 720 വരെ വീഡിയോ റെക്കോര്‍ഡ് ചെയ്തുവയ്്ക്കാവുന്നതാണ്. കണക്ടിവിറ്റി ഓപ്ഷനുകളായി വൈഫൈ, ബ്ലൂടൂത്ത്, ഓഡിയോ ജാക്ക് എന്നീ സൗകര്യങ്ങളും ഉണ്ട്.

ആന്‍ഡ്രോയ്ഡ് 4.2.2 ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ആഗസ്റ്റ് ആദ്യ വാരം ഇന്ത്യന്‍ വിപണിയില്‍ എച്ച്.പി സ്ലേറ്റ്ബുക്ക് x2 ലഭ്യമാകും. 39,990 രൂപയാണ് ഇതിന്റെ വില.

എച്ച്.പിയുടെ സ്ലേറ്റ് 21.5 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേയാണ്. 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഇതിലുണ്ട്‌

We use cookies to give you the best possible experience. Learn more