349 ഡോളര്‍ ഏകദേശം 21450 രൂപയാണ് വെള്ളി പൂശിയ വാച്ചിന്റെ വില. ഇന്ദ്ര നീലം ഉപയോഗിച്ച വാച്ചിന് 649 ഡോളറും (39900 രൂപയും) ആണ് വില.
ഈ വാച്ചിന് ടച്ച് സ്‌ക്രീനോ മൈക്രോഫോണോ ഇല്ലെന്നും ഹൃദയ സ്പന്ദനം അറിയാന്‍ ഇത് ഉപയോഗിച്ച് കഴിയില്ലെന്നുമാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെസേജുകളും ഇ-മെയിലുകളും ആപ്പുകളുപയോഗിച്ച് സ്വീകരിക്കാന്‍ കഴിയുമെന്നുള്ള വാഗ്ദാനം മാത്രമാണ് ഈ വാച്ച് നല്‍കുന്നത്. ഫോണിലെ മ്യൂസിക് നിയന്ത്രിക്കുന്നതിനുള്ള ബട്ടണും മെനു ബട്ടണും അടക്കം മൂന്ന് ബട്ടണുകളാണ് ഫോണിനുള്ളത്.
നവംബര്‍ ഏഴ് മുതല്‍ ഗില്‍റ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി ലഭ്യമായിത്തുടങ്ങും.