| Wednesday, 4th December 2013, 11:27 pm

സ്ലേറ്റ് റേഞ്ചില്‍ പുതിയ ആന്‍ഡ്രോയ്ഡ് ടാബ് ലെറ്റുകളുമായി എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]എച്ച്.പിയുടെ പുതിയ ആന്‍ഡ്രോയ്ഡ് ടാബ് ലെറ്റുകള്‍ വിപണിയിലെത്തി. സ്ലേറ്റ് 10 എച്ച്.ഡി, സ്ലേറ്റ് 7 പ്ലസ്, സ്ലേറ്റ് 7 എക്‌സ്ട്രീം, സ്ലേറ്റ് 8 പ്രോ എന്നിവയാണ് വിപണിയിലെത്തിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവ അനൗണ്‍സ് ചെയ്തത്. നവംബറില്‍ ഇത് വിപണിയിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എച്ച്.പി സ്ലേറ്റ് 10 എച്ച്.ഡി ടാബ് ലെറ്റിന് 10.1 ഇഞ്ച് ആണ് ഡിസ്‌പ്ലേ. 1280X800 പിക്‌സല്‍സാണ് റെസല്യൂഷന്‍. 1.2 ജിഗാ ഹെര്‍ട്‌സ് മാര്‍വെല്‍ എസ്.ഒ.സി പി.എക്‌സ്.എ986 ഡ്യുവല്‍ കോര്‍ ചിപാണ് ഉപയോഗിച്ചിരിക്കുന്നത്. വണ്‍ ജി.ബി ഡി.ഡി.ആര്‍3 ആണ് റാം.

16 ജി.ബിയുടെ ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയാണുള്ളത്. ഇത് മൈക്രോ എസ്.ഡി കാര്‍ഡ് വഴി എക്‌സ്പാന്‍ഡ് ചെയ്യാനും സാധിക്കും. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീനാണ് പ്ലാറ്റ്‌ഫോം. വൈഫൈ സപ്പോര്‍ട്ട് ചെയ്യും.

പിന്‍ക്യാമറ 5 മെഗാപിക്‌സലാണ്. 1080 പിക്‌സല്‍ വരെയുള്ള റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കും. ഓട്ടോഫോക്കസാണ് ക്യാമറ. 720 പിക്‌സല്‍ വരെയുള്ള റെക്കോര്‍ഡിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന മുന്‍ ക്യാമറ 2 മെഗാപിക്‌സലാണ്. ബീറ്റ്‌സ് ഓഡിയോ ഫീച്ചറും സ്ലേറ്റ് 10 എച്ച്.ഡി  ടാബിന്റെ പ്രത്യേകതയാണ്. 7000 എം.എ.എച്ചാണ് ബാറ്ററി.

സ്ലേറ്റ് സീരീസില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് സ്ലേറ്റ് 8 പ്രോ ആണ്. 1.8 ജിഗാ ഹെര്‍ട്‌സ് എന്‍വിഡിയ ടെഗ്ര 4 എ15 (4+1 കോര്‍സ്) ചിപ്, വണ്‍ ജി.ബി റാം എന്നിവയാണുള്ളത്. വൈഡ് വ്യൂവിങ് ആംഗിളിലുള്ള എട്ടിഞ്ചിന്റെ മള്‍ട്ടി ടച്ച് ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. 1600X1200 പിക്‌സല്‍സാണ് റെസല്യൂഷന്‍.  ഇതും വൈഫൈ സപ്പോര്‍ട്ട് ചെയ്യും. ഓട്ടോഫോക്കസും എല്‍.ഇ.ഡി ഫഌഷുമുള്ള മുന്‍ ക്യാമറ 8    മെഗാപിക്‌സലാണ്. ഇത് എച്ച്.ഡി റെക്കോര്‍ഡിങ്ങ് സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.

720 പിക്‌സലിന്റെ റെക്കോര്‍ഡിങ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് മുന്‍ ക്യാമറ. സ്ലേറ്റ് 8 പ്രോയിലും ബീറ്റ്‌സ് ഓഡിയോ സൗകര്യമുണ്ട്. 5680 എം.എ.എച്ചാണ് ബാറ്ററി. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനാണ് പ്ലാറ്റ്‌ഫോം. 16 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് ഇത് 32 ജി.ബി വരെയായി എക്‌സ്പാന്‍ഡ് ചെയ്യാം.

എച്ച്.പി സ്ലേറ്റ് 7 എക്‌സ്ട്രീമിലും വൈഡ് വ്യൂവിങ് ആംഗിളുള്ള ഐ.പി.എസ് എച്ച്.ഡി മള്‍ട്ടിടച്ച് ഡിസ്‌പ്ലേയാണുള്ളത്. ഏഴിഞ്ചാണ് സ്‌ക്രീന്‍ സൈസ്.  1280X800 ആണ് റെസല്യൂഷന്‍.  1.8 ജിഗാ ഹെര്‍ട്‌സ് എന്‍വിഡിയ ടെഗ്ര 4 എ15 (4+1 കോര്‍സ്) ചിപ്, വണ്‍ ജി.ബി റാം എന്നിവയാണുള്ളത്. വൈഫൈ സപ്പോര്‍ട്ട് ചെയ്യും. ഓട്ടോഫോക്കസുള്ള മുന്‍ക്യാമറ 5 മെഗാപിക്‌സലാണ്. മുന്‍ ക്യാമറയ്ക്ക് വി.ജി.എ ഫിക്‌സഡ് ഫോക്കസ് സൗകര്യമുണ്ട്. 16 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. ഇത് മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് ഇത് 32 ജി.ബി വരെയായി എക്‌സ്പാന്‍ഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീനാണ് പ്ലാറ്റ്‌ഫോം. ബാറ്ററി 4100 എം.എ.എച്ചാണ്.

സ്ലേറ്റ് 7-ന്റെ പരിഷ്‌കരിച്ച രൂപമാണ് സ്ലേറ്റ് 7 പ്ലസ്. എന്‍വിഡിയ ടെഗ്ര 3 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. വണ്‍ ജി.ബിയാണ് റാം. 8ജി.ബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. ഇത് 32 ജി.ബി വരെയായി എക്‌സ്പാന്‍ഡ് ചെയ്യാം. മുന്‍ ക്യാമറ 5 മെഗാപിക്‌സലാണ്. മുന്‍ ക്യാമറ 0.3 മെഗാപിക്‌സലാണ്. ബാറ്ററി 4000 എം.എ.എച്ചാണ്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീനാണ് പ്ലാറ്റ്‌ഫോം.

We use cookies to give you the best possible experience. Learn more