| Tuesday, 26th February 2019, 8:42 pm

'ഹൗ ഈസ് ദ ജോഷ്?': സൈന്യത്തെ പ്രകീർത്തിച്ച് മോഹൻലാൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മറുപടിയായി പ്രത്യാക്രമണം നടത്തിയ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ അഭിനന്ദിച്ച് ന​ട​ൻ മോ​ഹ​ൻ‌​ലാലിന്റെ ട്വീറ്റ്. വൈകിട്ടോടെയാണ് ട്വിറ്ററിൽ മോഹൻലാൽ അനുമോദനം രേഖപ്പെടുത്തിയത്. “ഹൗ ​ഈ​സ് ദ് ​ജോ​ഷ്” എ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ ട്വീ​റ്റ്. ജ​യ് ഹി​ന്ദ്, ഇ​ന്ത്യ സ്ട്രൈ​ക്സ് ബാ​ക്ക് തു​ട​ങ്ങി​യ ഹാഷ് ടാഗുകളും മോഹൻലാൽ തന്റെ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Also Read മിന്നലാക്രമണത്തിനു പിന്നാലെ മിസൈൽ പരീക്ഷിച്ച് ഇന്ത്യ

ബാലാകോട്ട് നടത്തിയ ആക്രമണത്തിന് ശേഷം ട്വിറ്ററിൽ മോഹൻലാലിനൊപ്പം മറ്റനേകം പേരും “ഹൗ ഈസ് ദ ജോഷ്?” എന്ന വാചകം ചേർത്ത് ആർമിക്ക് അഭിനന്ദനം അറിയിക്കുന്നുണ്ട്. മുംബയിൽ വെച്ച് നടന്ന സിനിമാ സംബന്ധമായ ഒരു പരിപാടിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വാചകം ആദ്യം പറയുന്നത്. “ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലെ വാചകമാണിത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക്ക് അധീന കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മു​സാ​ഫ​റാബാ​ദി​ൽ​നി​ന്നും 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബ​ലാ​കോ​ട്ടി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

Also Read റാഫേൽ ഇടപാട്: ഹർജികളിൽ വാദം തുറന്ന ബെഞ്ചിൽ കേൾക്കുമെന്ന് സുപ്രീം കോടതി

12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ ഇന്ത്യൻ വ്യോമസേന വർഷിച്ചത്. മുന്നൂറോളം പേര് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

We use cookies to give you the best possible experience. Learn more