| Monday, 23rd September 2019, 4:43 pm

എന്തൊരഭിനയം; ഹൗഡി മോദി പരിപാടി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയെ യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കണ്ടാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചൂളിപ്പോകും. കാരണം ഇന്ത്യയില്‍ മോദിയുടെ വീരകഥകളാണ് വാര്‍ത്തയായതെങ്കില്‍ പരിപാടിയില്‍ പങ്കെടുത്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൃത്യമായി യു.എസ് മാധ്യമങ്ങള്‍ പറഞ്ഞുവെക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തീവ്ര കുടിയേറ്റ നിയമങ്ങളുടെ വക്താവായ ട്രംപ്, ഹൗഡി മോദിയിലൂടെ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍സിനെ കൈയ്യിലെടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം വരവിനായുള്ള ട്രംപിന്റെ നിരര്‍ഥകശ്രമം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ഇതിനെ വിശേഷിപ്പിച്ചത്.

മോദിയുടെ പരിപാടിയില്‍ ട്രംപ് അത്ര പരിചയമില്ലാത്ത ഊഷ്മളത അഭിനയിക്കുന്നു എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്. ജനസാഗരങ്ങള്‍ സാക്ഷിയായ പരിപാടിയില്‍ മോദി ട്രംപിനെ വാനോളം പുകഴ്ത്തുന്നു എന്നും ഇവര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തിലെ വലിയ ജനാധിപത്യരാജ്യങ്ങളുടെ തലവന്‍മാര്‍ ഇത്തരത്തില്‍ ഒരുമിക്കുന്നതിലൂടെ ഏഷ്യയില്‍ പ്രാതിനിധ്യം നേടാനുള്ള ചൈനയുടെ അവസരം ഇല്ലാതാക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.

ഹൗഡി മോദി പരിപാടിയില്‍ മോദി ട്രംപിനെ പുകഴ്ത്തുക മാത്രമല്ല വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

റിപ്ലബിക്കന്‍ സ്ഥാനാര്‍ഥിയായി അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന ട്രംപിന് തെരെഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കുടിയേറ്റവിഷയങ്ങളില്‍ എടുത്ത നിലപാടുകള്‍. എതിര്‍ പാര്‍ട്ടിയായ ഡെമോക്രാറ്റുകളുടെ ഏറ്റവും വലിയ ആയുധവും ഇതാണ് എന്നാല്‍ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍സിലൂടെ ഈ വെല്ലുവിളി ഇല്ലാതാക്കാനാണ് ട്രംപിന്റെ ശ്രമം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more