ലക്‌നൗ: ഗര്‍ഭധാരണ സമയത്ത് സ്ത്രീകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാന്‍ ഉത്തര്‍പ്രദേശിലെ സര്‍വകലാശാല. ഗര്‍ഭിണികള്‍ എന്ത് തരം ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, ഏത് പാട്ട് കേള്‍ക്കണം എന്നൊക്കെ ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗര്‍ഭ സംസ്‌കാരത്തെക്കുറിച്ചുള്ള ഈ കോഴ്‌സ് ആണ്‍കുട്ടികള്‍ക്കും പഠിക്കാമെന്ന് സര്‍വകാലാശാല അധികൃതര്‍ അറിയിച്ചു.
അമ്മയെന്ന റോളില്‍ പെണ്‍കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നല്‍കിയതിന് പിന്നാലെയാണ് പുതിയ കോഴ്‌സ് തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ലക്‌നൗ സര്‍വകലാശാല വക്താവ് ദുര്‍ഗേഷ് ശ്രീവാസ്തവ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുടുംബാസാത്രൂണം, പോഷകാഹാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയടക്കം 16 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും കോഴ്‌സെന്നും ശ്രീവാസ്തവ അറിയിച്ചു.
മഹാഭാരതത്തിലെ അഭിമന്യുവിന് കായികക്ഷമതയും മറ്റ് കഴിവുകളും ലഭിച്ചത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചായിരുന്നെന്ന് ആനന്ദിബെന്‍ പട്ടേല്‍ കഴിഞ്ഞ വര്‍ഷത്തെ കോണ്‍വെക്കേഷന്‍ ചടങ്ങില്‍വെച്ച് പ്രസംഗിച്ചിരുന്നു. ജര്‍മ്മനിയില്‍ പെണ്‍കുട്ടികള്‍ക്കായി ഇത്തരത്തില്‍ കോഴ്‌സ് നല്‍കുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.
WATCH THIS VIDEO: