| Sunday, 20th November 2016, 3:03 pm

ഈ സംഭാവനകളൊക്കെ ആര്‍.എസ്.എസ് എങ്ങനെയാണ് വെളുപ്പിച്ചത്? മോദിയോട് അംബേദ്കറുടെ കൊച്ചുമകന്റെ ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഈ പണം എങ്ങനെയാണ് മാറ്റിയെടുക്കുകയെന്നു പറഞ്ഞുതരാന്‍ പ്രധാനമന്ത്രിക്കു കഴിയുമോ? അല്ലെങ്കില്‍ ഈ പണമൊക്കെ എവിടെപ്പോയി?” അദ്ദേഹം ചോദിക്കുന്നു.


മുംബൈ: രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സംഘടനയായ ആര്‍.എസ്.എസ് എങ്ങനെയാണ് തങ്ങള്‍ക്കു സംഭാവനയായി കിട്ടിയ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍മാറിയെടുക്കുകയെന്ന ചോദ്യവുമായി അംബേദ്കറുടെ കൊച്ചുമകനും ഭാരിപ് ബഹുജന്‍ മഹാസംഘ് നേതാവുമായ പ്രകാശ് അംബേദ്കര്‍. മോദി ഇതിനു മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

തങ്ങളുടെ പക്കലുള്ള പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു കമ്പനിയായോ, എന്‍.ജി.ഒയായോ, ട്രസ്റ്റായോ, രാഷ്ട്രീയ പാര്‍ട്ടിയായോ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആര്‍.എസ്.എസ് എങ്ങനെയാണ് തങ്ങള്‍ക്കു കിട്ടിയ സംഭാവന വെളിപ്പിക്കുകയെന്ന ചോദ്യമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.


Also Read:പഞ്ചാബ് തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി ‘ദളിത് മാനിഫെസ്റ്റോ’ പുറത്തിറക്കുന്നു


“ഈ പണം എങ്ങനെയാണ് മാറ്റിയെടുക്കുകയെന്നു പറഞ്ഞുതരാന്‍ പ്രധാനമന്ത്രിക്കു കഴിയുമോ? അല്ലെങ്കില്‍ ഈ പണമൊക്കെ എവിടെപ്പോയി?” അദ്ദേഹം ചോദിക്കുന്നു.

എല്ലാ വിജയദശമി ദിനത്തിലും ആര്‍.എസ്.എസ് നാഗ്പൂരില്‍ വലിയൊരു റാലി നടത്താറുണ്ട്. ആ റാലിയില്‍ ആളുകള്‍ നല്‍കുന്ന സംഭാവന മിക്കപ്പോഴും 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് സംഭാവനയിനത്തില്‍ ആര്‍.എസ്.എസിനു ലഭിക്കുന്നത്. സംഘ് ഹെഡ്ക്വാട്ടേഴ്‌സില്‍ വാര്‍ഷിക ദിന പ്രസംഗത്തില്‍ ആര്‍.എസ്.എസ് നേതാവ് ഈ സംഭാവനയെക്കുറിച്ച് പരാമര്‍ശിക്കാറുള്ളതിനാല്‍ ഇത് വലിയ രഹസ്യമൊന്നുമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.


Also Read: മകന്‍ എന്ത് തെറ്റ് ചെയ്തു; മലപ്പുറത്ത് കൊല ചെയ്യപ്പെട്ട ഫൈസലിന്റെ അമ്മ മീനാക്ഷി ചോദിക്കുന്നു


തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല ആര്‍.എസ്.എസ്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയുമല്ല. ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ചാരിറ്റബിള്‍ ട്രസ്റ്റും അല്ല. അങ്ങനെയിരിക്കെ അവര്‍ എങ്ങനെയാണ് തങ്ങളുടെ പക്കലുള്ള പണത്തെ ബാങ്കിനു മുമ്പില്‍ ന്യായീകരിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

വി.പി സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വി.എച്ച്.പിക്ക് വിദേശത്തു നിന്നുമാത്രമായി 700കോടി രൂപ സംഭാവന ലഭിച്ചകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

“ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഗുപ്ത ഇതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ആ സമയത്ത് ബി.ജെ.പിയും ആര്‍.എസ്.എസും വലിയ ബഹളം സൃഷ്ടിക്കുകയും അവസാനം അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.” പ്രകാശ് അംബേദ്കര്‍ ഓര്‍മ്മിപ്പിക്കുന്നു.

വി.പി സിങ് സര്‍ക്കാര്‍ താഴെ വീണശേഷം ആ കേസു തന്നെ ഇല്ലാതാവുകയും ചെയ്തു. ഈ പണം എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. സംഘപരിവാര്‍ ശേഖരിക്കുന്ന ഇത്രയും വലിയ ഫണ്ടുകള്‍ അത് വന്നപോലെ തന്നെ പോകുമെന്നും കരുതുന്നില്ലെന്നും പ്രകാശ് അംബേദ്കര്‍ വ്യക്തമാക്കി.


Don”t Miss:വിജയ് മല്യയുടെ ലോണ്‍ എഴുതി തള്ളാമെങ്കില്‍ മകന്റെ ചികിത്സയ്ക്ക് ഞാനെടുത്ത ഒന്നരലക്ഷവും എഴുതിതള്ളണം: ബാങ്കിന് തൊഴിലാളിയുടെ കത്ത്


ആര്‍.എസ്.എസ് വരുമാനത്തിന്റെ സോഴ്‌സ് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ഷവും ദസ്ര, ഗുരുപൂജ വേളയില്‍ സ്വയംസേവകര്‍ വഴി ആര്‍.എസ്.എസ് ശേഖരിക്കുന്ന 750 കോടി രൂപയാണെന്ന് എനിക്കു വിവരം ലഭിച്ചിരുന്നു. ദീപാവലിക്കുശേഷം നവംബര്‍ എട്ടിനാണ് മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത്. അങ്ങനെയിരിക്കെ എങ്ങനെയാണ് ഇത്രയും വലിയ തുക എന്തു ചെയ്‌തെന്ന് ആര്‍.എസ്.എസ് വിശദീകരിക്കണം.” അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more