അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമായി വിജ്ഞാപനം ഇറക്കി സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഇടമാണ് വേമ്പനാട് കായല്‍. എന്നാല്‍ സംഭവിക്കുന്നത് ഗുരുതരമായ വീഴ്ചകളാണ്.
അന്തര്‍ദേശീയ പ്രാധാന്യമുള്ള ഈ തണ്ണീര്‍ത്തടം മാലിന്യ സംഭരണ കേന്ദ്രമാക്കിയത് ആശാസ്ത്രീയമായ ടൂറിസമാണെന്ന് ഇവിടെ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുപത്തിയാറ് വര്‍ഷം മുന്‍പാണ് കായല്‍ ടൂറിസം വേമ്പനാട്ടില്‍ തുടക്കമിടുന്നത്. ആലപ്പുഴയിലെ ടൂറിസത്തിലെ ആകര്‍ഷക ഘടകവും ഹൗസ്ബോട്ടിലെ സഞ്ചാരവും വേമ്പനാടിലെ കാഴ്ചകളുമാണ്.
2014ല്‍ സെന്‍ട്രല്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മനേജ്മെന്റിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത് പുന്നമടയില്‍ 328 ഹൗസ്ബോട്ടുകള്‍ അനുവദിക്കാമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗികമായി തന്നെ 1097 ഹൗസ്ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നു. ലൈസന്‍സില്ലാത്തവ അതിലേറെ വരും
![](/assets/2018/08/bhavitha.png)