ചെക്ക് എങ്ങനെ സുരക്ഷിതമായി എഴുതാം ?
News of the day
ചെക്ക് എങ്ങനെ സുരക്ഷിതമായി എഴുതാം ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd January 2015, 6:51 pm

toie2mh6 ചെക്ക് എഴുതുന്നത് എളുപ്പമാണ് അല്ലേ ?  എന്നാല്‍ അത് എളുപ്പമെന്ന് കരുതാന്‍ വരട്ടെ. ചെക്ക് ശ്രദ്ധയോടെ എഴുതിയില്ലെങ്കില്‍ ഒരുപക്ഷെ അത് നിങ്ങളെ തട്ടിപ്പിനിരയാക്കുകയോ വന്‍ ധനനഷ്ടത്തിനോ കാരണമായേക്കാം. എങ്ങനെയാണ് സുരക്ഷിതമായി ചെക്ക് എഴുതേണ്ടതെന്ന് ഇവിടെ പറയുന്നു.

മറ്റൊരാള്‍ക്ക് ചെക്ക് എഴുതി നല്‍കുമ്പോള്‍ ശ്രദ്ധയാണ് നമുക്കാവശ്യം. എന്താണ് എവിടെയാണ് എങ്ങിനെയാണ് നമ്മള്‍ എഴുതുന്നതെന്ന് നമ്മള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

ചെക്കില്‍ എന്തൊക്കെയാണുള്ളതെന്ന് മനസിലാക്കുക

എന്താണ് എം.ഐ.സി.ആര്‍ കോഡ് ? ചെക്ക് നമ്പര്‍ എവിടെയാണ് ? ചെക്കില്‍ ഐ.എഫ്.എസ്.സി കോഡ് ഉണ്ടോ? ഈ ചോദ്യങ്ങള്‍ നിങ്ങള്‍ സ്വയം ചോദിച്ചാല്‍ മതി അതിനുള്ള ഉത്തരങ്ങള്‍ ഇവിടെത്തന്നെയുണ്ട്. ഇത് നിസാരമാണെന്ന് തോന്നുമെങ്കിലും ഏറ്റവും അടിസ്ഥാനമായി നമ്മള്‍ അറിയേണ്ട കാര്യങ്ങളാണ് ഇവ.

ഒരു ചെക്കില്‍ എന്തൊക്കെയാണുള്ളതെന്ന് താഴെയുള്ള ചിത്രം കാണിക്കുന്നു.

Check
ശരിയായ രീതിയിലാണോ ചെക്ക് എഴുതുന്നത് ?

ഇവിടെ ശരിയായ രീതിയില്‍ ചെക്ക് എഴുതുന്നതെങ്ങിനെയെന്ന് വിശദീകരിക്കാന്‍ ജോയ് ജോണ്‍സണ്‍ എന്നയാള്‍ക്ക് 15000 രൂപയുടെ ചെക്ക് xxx bank ല്‍ നിന്നും 02.01.2014 തീയ്യതി നല്‍കുന്നതായി കാണിക്കുന്നു.

1. OR BEARER എന്ന വാക്ക് ഒഴിവാക്കി ഇടത് ഭാഗത്ത് മുകളിലെ മൂലയില്‍ A/C Payee എന്ന് എഴുതുക
Check-2
ഇത് നിങ്ങള്‍ പണം കൈമാറാനുദ്ദേശിക്കുന്ന ആള്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് പണം ലഭിക്കുന്നത് തടയുന്നു. OR BEARER വെട്ടിയില്ലെങ്കില്‍ ചെക്ക് കൊണ്ടുവരുന്ന ഏതൊരാള്‍ക്കും പണം കൈപ്പറ്റാന്‍ കഴിയും.

2. പണം കൈപ്പറ്റുന്ന ആളുടെ പേരെഴുതുമ്പോള്‍ മുമ്പോ ഇടയിലോ ശേഷമോ സ്ഥലം ഒഴിച്ചു വിടരുത്.

 

Check-3

PAY എന്ന അക്ഷരത്തിനും കൈപ്പറ്റുന്ന ആളുടെ പേരിനും, കുടുംബപ്പേരിനും(Surname) ഇടയില്‍ സ്ഥലം ഒഴിവാക്കിയിടരുത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ മറ്റൊരാള്‍ക്ക് പേരില്‍ മാറ്റങ്ങള്‍ വരുത്തി പണം കൈക്കലാക്കാന്‍ എളപ്പമാവും.
Check-3

Check-4

Check-5
പേരിനു  ശേഷം സ്ഥലം ഒഴിച്ചിടുകയാണെങ്കിലും ചിലര്‍ക്ക് ഇങ്ങനെ മാറ്റങ്ങള്‍ വരുത്താം
Check-6
എല്ലായിപ്പോഴും പേരിനു ശേഷം വരുന്ന ഒഴിഞ്ഞ സ്ഥലം പേനകൊണ്ട് വരയുകയും PAY എന്നതിനോട് ചേര്‍ന്നുകൊണ്ടുതന്നെ പേര് എഴുതി തുടങ്ങുകയും ചെയ്യുക. (താഴെ കോടുത്തിരിക്കുന്നു)

Check-7

3. എല്ലായിപ്പോഴും തുക അക്ഷരത്തില്‍ എഴുതാനുള്ളിടത്ത് തുക എഴുതിയ ശേഷം Only എന്ന് എഴുതുക. കൂടാതെ” /- ” ചിഹ്നം അക്കത്തില്‍ എഴുതിയ ശേഷവും ചേര്‍ക്കുക ഇവിടെയും സ്ഥലം ഒഴിച്ചിടരുത്.

താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്ന പോലെ എല്ലായിപ്പോഴും തുക അക്ഷരത്തില്‍ എഴുതിയ ശേഷം Only എന്ന് ചേര്‍ക്കുക. അക്കത്തില്‍ എഴുതിയതിനു ശേഷം /- എന്നും ചേര്‍ക്കുക. എവിടെയും സ്ഥലം വിടരുത്. ഒഴിഞ്ഞു കിടക്കുന്നിടത്ത് വരയുക.

Check-8

നിങ്ങള്‍ ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു തട്ടിപ്പുകാരന് എളുപ്പത്തില്‍ ചെക്ക് മാറ്റിയെഴുതാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

 

Check-9

Check-10

മുകളില്‍ കൊടുത്തിട്ടുള്ള ഉദാഹരണങ്ങളില്‍ 15,000 എന്നത് 15,999 എന്നാക്കി മാറ്റാന്‍ തട്ടിപ്പുകാരന് പൂജ്യങ്ങള്‍ക്കു താഴെ ഒരു ചെറിയ വരയിട്ടാല്‍ മതി. 999 രൂപ നിങ്ങള്‍ക്ക് നഷ്ടം.

അതുപോലെ അക്ഷരങ്ങളെഴുതുന്നിടത്ത്‌ അധികം സ്ഥലംവിട്ടാലോ /- എന്ന ചിഹ്നമിടാതെ വന്നാലോ തുകയില്‍ മാറ്റങ്ങള്‍ വരുത്താന്‍ എളുപ്പമാണ്. അക്ഷരങ്ങളും അക്കങ്ങളും കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കുന്നു.

Check-11

Check-12

4. MICR  ബാന്‍ഡിനു മുകളില്‍ ഒപ്പിടരുത്

Check-13
Check-14
മുകളില്‍ കാണിച്ചിരിക്കുന്ന പോലെ MICR  ബാന്‍ഡിനു മുകളില്‍ ഒപ്പിടുന്നത് തെറ്റാണ്. പകരം എല്ലായിപ്പോഴും Authorised signatory ന്നതിനു മുകളില്‍ മാത്രം ഒപ്പിടുക. ശരിയായ വിധം താഴെ ചേര്‍ക്കുന്നു.

5 തിയ്യതി ചേര്‍ക്കാന്‍ മറക്കരുത്

തീയ്യതിയില്ലാതെ ചെക്ക് നല്‍കിയാല്‍ എല്ലാവര്‍ക്കും ഏതു സമയത്തും അവരുടെ ഇഷ്ടത്തിനനുസരിച്ച് ചെക്ക് മാറാന്‍ സാധിക്കും. നിങ്ങളുടെ അക്കൗണ്ടില്‍ ആവശ്യമായ പണം ഇല്ലാത്ത സമയത്താണ് ചെക്ക് മാറാന്‍ വരുന്നതെങ്കില്‍ അത് മടങ്ങും. അതുപോലെ തിയ്യതി തെറ്റായി എഴുതിയാലും എഴുതാന്‍ വിട്ടുപോയാലും ബാങ്കുകാര്‍ ചെക്ക് സ്വീകരിക്കുകയില്ല.

6. മുകളിലെഴുതരുത്

ഒരു തവണ എഴുതിയതിന് മുകളിലെഴുതുകയോ എഴുതിയത് വെട്ടുകയോ ചുരണ്ടിമാറ്റി എഴുതുകയോ ചെയ്യരുത്. അങ്ങനെ വരികയാണെങ്കില്‍ തെറ്റായത് മാറ്റി പുതിയതൊരെണ്ണം എഴുതുക.

7 ചെക്കിന്റെ രേഖകള്‍ സൂക്ഷിക്കുക

എല്ലായിപ്പോഴും ചെക്കുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുക. ചെക്ക് നമ്പറും ആര്‍ക്കാണ് നല്‍കിയതെന്നും തീയ്യതി സഹിതം രേഖപ്പെടുത്തുക. സാധാരണ ചെക്ക് ബുക്കുകളില്‍ അതിനുള്ള സ്ഥലം ഉണ്ടാകാറുണ്ട്. അത് പൂരിപ്പിച്ച് കയ്യില്‍ സൂക്ഷിക്കുന്നത് കണക്കുകള്‍ നോക്കാനും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കനും സഹായിക്കും.

ശരിയായി പൂരിപ്പിച്ച ചെക്ക് താഴെ നല്‍കുന്നു

Check-16

അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

– പിന്‍വലിച്ച ചെക്കുകള്‍ നശിപ്പിക്കുക ഇല്ലെങ്കില്‍ അത് ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്

– DATE, Payee name, Amount of Cheque in Words and Numbers എന്നിവയില്ലാതെ ചെക്ക് കൈമാറരുത്.

– വ്യക്തമായി ഒപ്പിടുക. ആവശ്യമെങ്കില്‍ മാത്രം രണ്ടാമതും ഒപ്പിടുക.(മുകളില്‍ കൊടുത്ത പോലെ)

– ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, കണക്ഷന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമെങ്കില്‍ ചെക്കിന് പിന്‍ഭാഗത്ത് എഴുതുക.

– സ്റ്റാപിള്‍ ചെയ്യുകയോ മടക്കുകയോ MICR Band ഒട്ടിക്കുകയോ ചെയ്യരുത്‌