| Wednesday, 10th August 2016, 2:58 pm

റെസ്യൂമെയും കവര്‍ ലെറ്ററും; ഇങ്ങനെ തയ്യാറാക്കി നോക്കൂ.. ജോലി ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ഥലം, കാലം, എടുക്കാന്‍ പോകുന്ന ജോലിയുടെ ലെവല്‍ ഒക്കെ അനുസരിച്ച് നിങ്ങളുടെ മൈലേജ് മാറാം. പക്ഷെ കൃത്യമായ ഇമോഷന്‍സ് ഉള്‍ക്കൊള്ളിച്ചൊരു കവര്‍ ലെറ്ററാണെങ്കില്‍ 100% ഉറപ്പിച്ചൊ നിങ്ങള്‍ക്ക് ഇന്റര്‍വ്യു ലഭിച്ചിരിക്കും. ഇന്‍ഡ്യയിലും, മിഡിലീസ്റ്റിലും, ഓസ്ട്രേലിയിലും ഈ തന്ത്രം ഫലിക്കുമെന്ന് നേരിട്ട് അനുഭവമുണ്ട്. ചുരുങ്ങിയത് ഒരു പത്തു പേരെ എങ്കിലും കഴിഞ്ഞ ആറു കൊല്ലമായി ഈ സ്ട്രാറ്റജി ഉപയോഗിച്ച് ജോലിക്ക് സഹായിച്ചിട്ടുണ്ട്. കഥ കണ്ടെത്താന്‍ ഒരു പഞ്ഞവുമില്ല. ICU വിലേയ്ക്ക് ചളു അയച്ചു കൊടുക്കാന്‍ കഴിയുമെങ്കില്‍ ഒരു കഥ കണ്ടെത്താന്‍ ഒരു ശരാശരി മലയാളിക്ക് പറ്റണം.


ഓഗസ്റ്റ് മാസമായി. കേരളത്തില്‍ പാസൗട്ടായ വിദ്യാര്‍ത്ഥികള്‍ ജോലി അന്വേഷിക്കുന്ന തിരക്കിലായി. എനിക്കും റെസ്യുമെകള്‍ കിട്ടിത്തുടങ്ങി. ഒരു കാര്യം മനസ്സിലായി. അടിസ്ഥാനപരമായി റെസ്യുമെ ഉണ്ടാക്കാന്‍ പലരും ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച് പ്രവര്‍ത്തി പരിചയമില്ലാത്തവര്‍ റെസ്യൂമെ ഉണ്ടാക്കാന്‍ ഇരിക്കുമ്പോള്‍ അവരു കണ്ട സാംപിളുകളിലേതിലെ പോലെ വലിയൊരു കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ ഈ ബഹളത്തില്‍ മിസ്സായി പോകുന്നു.

| ഒപ്പീനിയന്‍: രഞ്ജിത് മാമ്പിള്ളി |


ഓഗസ്റ്റ് മാസമായി. കേരളത്തില്‍ പാസൗട്ടായ വിദ്യാര്‍ത്ഥികള്‍ ജോലി അന്വേഷിക്കുന്ന തിരക്കിലായി. എനിക്കും റെസ്യുമെകള്‍ കിട്ടിത്തുടങ്ങി. ഒരു കാര്യം മനസ്സിലായി. അടിസ്ഥാനപരമായി റെസ്യുമെ ഉണ്ടാക്കാന്‍ പലരും ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച് പ്രവര്‍ത്തി പരിചയമില്ലാത്തവര്‍ റെസ്യൂമെ ഉണ്ടാക്കാന്‍ ഇരിക്കുമ്പോള്‍ അവരു കണ്ട സാംപിളുകളിലേതിലെ പോലെ വലിയൊരു കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ ഈ ബഹളത്തില്‍ മിസ്സായി പോകുന്നു.

ആദ്യമായി റെസ്യുമെയില്‍ പാടില്ലാത്ത കാര്യങ്ങള്‍.

1. ഫോട്ടോ

2. അച്ഛന്റെയും, അമ്മയുടെയും പേരുകളും, അവരുടെ സെക്‌സ്, ജാതി, അവരുടെ ജോലിയും

3. പാസ്‌പോര്‍ട്ട് നമ്പര്‍. ഗള്‍ഫില്‍ പോകാനായി ബോംബെയ്ക്ക് ഇന്റര്‍വ്യുവിനു പോയ അമ്മാവന്റെ റെസ്യുമെ കണ്ട പരിചയമാകണം പാസ്‌പോര്‍ട്ട് നമ്പര്‍ ഇപ്പോഴും റെസ്യുമെകളില്‍ തൂങ്ങി കിടക്കുന്നത്. പരിചയമില്ലാത്ത ആള്‍ക്കാര്‍ക്ക് പാസ്പോര്‍ട്ട് നമ്പര്‍ നല്‍കുന്നതു തന്നെ അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നും പറഞ്ഞു കൊള്ളട്ടെ.

4. വിരലടയാളവും, ഒപ്പും (പത്തിരുപതു റെസ്യുമകളില്‍ ഞാനിതു കണ്ടു)

തത്വത്തില്‍ രണ്ടു തരം ജോലികളാണ് ലോകത്തുള്ളത്, ഒന്ന് നിങ്ങളുടെ Soft Skills ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍. ഉദാ: Sales and Marketing, Project Management, Office Adminitsration മുതലായവ. മറ്റൊന്ന് നിങ്ങളുടെ Hard Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികള്‍ ഉദാ: Accounting, Software Programming, Eletcrician, Plumber എന്നിവ.

ഇവ രണ്ടിലായാലും, പ്രവര്‍ത്തി പരിചയമില്ലാത്തവര്‍ റെസ്യുമെ തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉതകുന്നത് Functional Resume സ്‌റ്റൈല്‍ ആണ്. നിങ്ങള്‍ക്ക് പ്രവര്‍ത്തി പരിചയമില്ലാത്തതിനാല്‍ നിങ്ങളുടെ Skill ആയിരിക്കണം ഹൈലൈറ്റ് ചെയ്യണ്ടത്. സ്‌കില്‍സ് സപ്പോര്‍ട്ട് ചെയ്യാന്‍ ഉതകുന്ന തെളിവുകള്‍ റെസ്യൂമെയില്‍ തന്നെ ചേര്‍ക്കുന്ന രീതിയാണ് Functional Resume എന്ന് പറയുന്നത്. റെസ്യുമെ വായിക്കുന്ന ആളിന് തെളിവുകള്‍ ലിങ്കില്‍ ക്ലിക് ചെയ്തു ചെന്നു നോക്കി ബോദ്ധ്യപ്പെടാന്‍ സാധിക്കണം. എക്‌സപീരിയന്‍സ് ഉള്ളവര്‍ കാലഗണനാ ക്രമത്തില്‍ അവരുടെ തൊഴില്‍ പരിചയം വെയ്ക്കുന്ന പോലെ ഒരു ഫ്രഷര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അതിനാലാണ് Functional Resume ആക്കണ്ടിയതിന്റെ ആവശ്യകത


പ്രവര്‍ത്തി പരിചയമില്ലാത്തവര്‍ റെസ്യുമെ തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉതകുന്നത് Functional Resume സ്‌റ്റൈല്‍ ആണ്. നിങ്ങള്‍ക്ക് പ്രവര്‍ത്തി പരിചയമില്ലാത്തതിനാല്‍ നിങ്ങളുടെ Skill ആയിരിക്കണം ഹൈലൈറ്റ് ചെയ്യണ്ടത്. സ്‌കില്‍സ് സപ്പോര്‍ട്ട് ചെയ്യാന്‍ ഉതകുന്ന തെളിവുകള്‍ റെസ്യൂമെയില്‍ തന്നെ ചേര്‍ക്കുന്ന രീതിയാണ് Functional Resume എന്ന് പറയുന്നത്.


Soft Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികള്‍ക്ക് തെളിവുകള്‍ നല്‍കാന്‍ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ള അവസരത്തില്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ അപ്രൂവ് ചെയ്യുന്ന ഒരു മേലധികാരിയുടെയൊ/അദ്ധ്യാപകന്റെയോ നിങ്ങള്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്‍ഡസ്ട്രിയിലെ അറിയപ്പെടുന്ന ഒരാളിന്റെയൊ മറ്റൊ റെക്കമെന്റേഷന്റെ പകര്‍പ്പു ചേര്‍ത്താല്‍ മതിയായിരിക്കും. LinkedIn പോലുള്ള സൈറ്റുകളില്‍ ഇതിനുള്ള ഫീച്ചര്‍ ഉള്ളത് ഉപയോഗിച്ചാല്‍ മതി.

Hard Skills ഉപയോഗിച്ചു ചെയ്യുന്ന ജോലികളില്‍ തെളിവുകള്‍ ഹാജരാക്കിയെ പറ്റു. ഉദാ: ഒരു Software Programming ജോലിക്ക് ആണ് അപ്ലൈ ചെയ്യുന്നതെങ്കില്‍, http://hackerrank.com http://codechef.com, http://github.com മുതലായ സൈറ്റുകളില്‍ നിങ്ങളുടെ ആക്ടിവിറ്റികള്‍ രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ലിങ്ക് ചേര്‍ക്കുക. StackOverFlow യിലെ നിങ്ങളുടെ reputation റാങ്ക് റെസ്യുമെയില്‍ ചേര്‍ക്കുന്നത് മറ്റെന്തു വിവരങ്ങളെക്കാള്‍ കൂടുതല്‍ വാല്യു ലഭിക്കും. ഈ സൈറ്റുകളിലൊക്കെ ഒരു മോശമല്ലാത്ത സ്‌കോറെ ഉദ്ദേശിക്കുന്നുള്ളു. stackoverflow യിലാണെങ്കില്‍ ഒരു 100 റെപ്യുട്ടേഷന്‍ വലിയ പാടില്ലാത്ത കാര്യമാണ്. കുത്തിപിടിച്ചിരുന്നാല്‍ ഒരു മാസം കൊണ്ട് അത്രയും റെപ്യുട്ടേഷന്‍ നേടാം. അതു പോലെ തന്നെ ഹാക്കര്‍റാങ്കും, കോഡ്‌ഷെഫും.

ഇന്റര്‍വ്യുവിലെങ്കിലും റെസ്യുമെയില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ റെസ്യുമെയില്‍ ചേര്‍ക്കാതിരിക്കുക. (ഒരു കോളേജിലെ, ഒരേ ബാച്ചിലെ അഞ്ചു പേര്‍ റെസ്യമെ അയച്ചു. അവര്‍ അഞ്ചു പേരും കോളേജിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരായിരുന്നു. :))).

റെസ്യുമെ അയക്കുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍

1. ഈമെയില്‍ ഐഡിയില്‍ adjective ഇല്ലെന്ന് ഉറപ്പു വരുത്തുക. coolguy@email.com talk2me@email.comമുതലായ ഈമെയില്‍ ഐഡികള്‍ “വേറെ ആവശ്യങ്ങള്‍” ക്ക് മാത്രം ഉപയോഗിക്കുക
2. ഈമെയിലിന്റെ Display Name പ്രോപ്പറായി കാപ്പിറ്റലൈസ് ചെയ്യാന്‍ തയ്യാറാകുക. ഉദാ: biju radhakrishnan അല്ല Biju Radhakrishnan എന്നു വെയ്ക്കുക.
3. നിങ്ങളുടെ കോളേജിന്റെയൊ, വിദ്യാഭ്യാസ സ്ഥാപനത്തിന്റെയൊ ഡൊമൈനിലുള്ള ഈമെയില്‍ ഐഡി ഉണ്ടെങ്കില്‍ അതു ഉപയോഗിക്കാന്‍ മറക്കരുത്.
4. Subject ഇല്ലാതെ ഒരിക്കലും ഒരു ഈമെയിലും അയക്കരുത്.
5. ഈമെയില്‍ അയക്കുന്നതിന് Requirements ല്‍ എന്തെങ്കിലും മാനദഢം ഉണ്ടെങ്കില്‍ അവ പാലിക്കാന്‍ ശ്രദ്ധിക്കുക.
6. സ്‌പെല്ലിംഗ് തെറ്റുകളില്ലെന്ന് നാലു പ്രാവശ്യം ഉറപ്പ് വരുത്തുക.

Functional Resume മാത്രമാണ് ഒരു ഫ്രഷര്‍ക്ക് കൂട്ടത്തില്‍ നിന്നും standout ചെയ്യാന്‍ ഉള്ള പോം വഴി. അയക്കുന്നവന് അറിയില്ല. ആയിരം റെസ്യുമെയില്‍ മിക്കവാറും ഒന്നൊ രണ്ടൊ മാത്രമേ ഇങ്ങനത്തേതു കാണു. എനിക്കാണ് കിട്ടുന്നത് എങ്കില്‍ ഉടനെ തിരിച്ചു വിളിക്കും. ഉറപ്പ്.

അടുത്തപേജില്‍ തുടരുന്നു


നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും റെസ്യുമെ അയക്കുക എന്ന പ്രോസ്സസ്സ്, ഒരു സെയില്‍സ് പ്രോസ്സസ്സ് തന്നെയാണ്. നിങ്ങളാണ് ഉല്‍പ്പന്നം. അതിനാല്‍ നിങ്ങളുടെ കഥ റെസ്യുമെയ്ക്കൊപ്പം അയക്കാനുള്ള അവസരമാണ് കവര്‍ ലെറ്റര്‍. 90% കേസുകളിലും റെസ്യുമെ തുറക്കണോ വേണ്ടയൊ എന്ന് കവര്‍ ലെറ്റര്‍ വായിച്ചാല്‍ തീരുമാനിക്കാം. “in your esteemed organization”, “my expertise and skills” തുടങ്ങിയ ക്ലീഷേകള്‍ കാണുമ്പഴെ ചെടിക്കും. അതിനാലാണ് കവര്‍ ലെറ്ററില്‍ കഥ വേണമെന്ന് പറയുന്നത്.


ഇനി കവര്‍ ലെറ്റര്‍ എങ്ങനെ എഴുതണം എന്നതിനെക്കുറിച്ചാണ് പറയുന്നത്

ഐഡിയ സ്റ്റാര്‍ സിംഗറില്‍ നിങ്ങള്‍ ഓര്‍ത്തിരിക്കുന്ന ഒരു വ്യക്തി ആരാണ് ? എനിക്ക് അതിന്റെ വിജയികളെ ഒന്നും ഓര്‍മ്മയില്ല. ആകെ രണ്ട് പേര് ഓര്‍ക്കുന്നത് സോമദാസും. സദാനന്ദനും ആണ്. രണ്ട് പേരും കോംപറ്റീഷന്റെ ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്തായവരാണ്. പക്ഷെ അവരെ ഓര്‍ത്തിരിക്കുന്നത് അവരുടെ കഥകള്‍ കാരണമാണ്.

It is the story that sells. It is the story that sticks. സെയില്‍സിലെ ആദ്യ പാഠമാണ്. വില്‍ക്കുന്ന ഉല്‍പ്പന്നത്തിനൊപ്പം ഒരു കഥയും അത്യാവശ്യമാണ്. എനിക്കിഷ്ടപ്പെട്ട കഥ പാംപേഴ്സ് ഡയപ്പറിന്റെ കഥയാണ്. ഒരു കാലത്ത് മുഴുവന്‍ മാര്‍ക്കറ്റും അവര്‍ക്കായിരുന്നു. അവിടേയ്ക്കാണ് ഹഗ്ഗീസ് വന്നത്. ചുരുങ്ങിയ കാലം കൊണ്ട് പാംപേഴ്‌സിന്റെ മൊത്തം മാര്‍ക്കെറ്റും അവര്‍ പിടിച്ചു. പാംപേഴ്‌സ് പരസ്യങ്ങളൊക്കെ ഡയപ്പര്‍ മലത്തിയിട്ട് മഷി ഒഴിച്ചു കാണിച്ച് പ്രോഡക്ടിന്റെ ഗുണം വിവരിക്കുന്ന രീതിയിലായിരുന്നു. ഫലം തഥൈവ. അപ്പോഴാണ് അവര്‍ ?#?BetterForBaby? കാംപൈന്‍ തുടങ്ങിയത്. അതില്‍ ഡയപ്പറും അതിന്റെ ഗുണഗണവുമൊന്നുമില്ല. മാസം തികയാതെ പിറക്കുന്ന കുഞ്ഞുങ്ങള്‍, മുലയൂട്ടലിന്റെ ആവശ്യം എന്ന് തുടങ്ങി അമ്മമാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന വിഷമതകളാണ് അവര്‍ പരസ്യത്തിന് ഉപയോഗിച്ചത്. അവര്‍ അവരുടെ ബ്രാന്‍ഡ് റീബില്‍ഡ് ചെയ്‌തെടുത്തു. പാംപേഴ്സ് പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തി.

നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും റെസ്യുമെ അയക്കുക എന്ന പ്രോസ്സസ്സ്, ഒരു സെയില്‍സ് പ്രോസ്സസ്സ് തന്നെയാണ്. നിങ്ങളാണ് ഉല്‍പ്പന്നം. അതിനാല്‍ നിങ്ങളുടെ കഥ റെസ്യുമെയ്ക്കൊപ്പം അയക്കാനുള്ള അവസരമാണ് കവര്‍ ലെറ്റര്‍. 90% കേസുകളിലും റെസ്യുമെ തുറക്കണോ വേണ്ടയൊ എന്ന് കവര്‍ ലെറ്റര്‍ വായിച്ചാല്‍ തീരുമാനിക്കാം. “in your esteemed organization”, “my expertise and skills” തുടങ്ങിയ ക്ലീഷേകള്‍ കാണുമ്പഴെ ചെടിക്കും. അതിനാലാണ് കവര്‍ ലെറ്ററില്‍ കഥ വേണമെന്ന് പറയുന്നത്.

ഒരു കാര്യം സൂചിപ്പിച്ചോട്ടെ, ഈ മെയിലിന്റെ അറ്റാച്‌മെന്റ് ആയി റെസ്യുമെ അയക്കുമ്പോള്‍ ഈമെയിലിന്റെ ബോഡിയിലാണ് കവര്‍ ലെറ്റര്‍. സൈറ്റു വഴി അപ്ലൈ ചെയ്യുന്നെങ്കില്‍ കവര്‍ ലെറ്റര്‍ അറ്റാച് ചെയ്യാനൊരു സ്ഥലമൊ ഒരു ടെക്‌സ്റ്റ് ബോക്‌സൊ കാണാറുണ്ട്.

ഒരുദാഹരണത്തിന് ഞാന്‍ 12 വര്‍ഷം മുന്നെ ജീവതത്തിലെ ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ ജോലി തേടാനായി അയച്ച കവര്‍ ലെറ്റര്‍ അതു പോലെ പേസ്റ്റ് ചെയ്യുന്നു.

Hello,

Pardon, my itnrusion. I came across your job posting on Joel on Software for a Software Engineer. Wondering if you have filled that position?!. If not, please do consider me as a candidate. I have attached a Resume here with this email.

I am pretty content with my current job. However, my wife had just finished her residency. And she has one job offer from San Francisco that she think is the best career choice. So looks like my little family is moving westbound. And I would need a job myself there. I then stumbled on your listing on JOS. I would like to pursue it if we are a mutual fit.

Meanwhile, my wife and I are visiting SFO to look at houses next Tuesday. Would you be able to schedule an interview around that time? Please write to me at r**@gmail.com or call me at 732 XXX XXXX in case if you have questions

Thanks
Ranjith

ജോലി ചെയ്‌തോണ്ടിരുന്ന കമ്പനി അടച്ചു പൂട്ടാന്‍ പോകുന്നു. രണ്ട് വയസ്സാകാത്ത ഒരു കുഞ്ഞ്. കമ്പനി പൂട്ടിയാല്‍ വിസാ നിബന്ധനകളനുസരിച്ച് 15 ദിവസം മാത്രമേ പുതിയൊരു ജോലി കണ്ടെത്താന്‍ സമയമുള്ളു. അല്ലെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞ് നാട്ടില്‍ തിരിച്ചു പോണം. ആ സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ഇങ്ങനെയൊരു കടും കൈ ചെയ്തത്. വീട് വാങ്ങാന്‍ പോയിട്ട് ഇന്റര്‍വ്യുവിന് പോകാന്‍ ഒരു സ്യൂട്ട് വാങ്ങാന്‍ വരെ കാശു സൂക്ഷിച്ചുപയോഗിക്കുന്ന സമയത്താണ് ജാഡയ്ക്കൊരു കുറവുമില്ലാത്ത ഈ കഥ ഇറക്കിയത്. സംഗതി ക്ലിക് ആയി. 40% പേരും തിരച്ചു വിളിക്കുകയൊ റിപ്ലൈ ചെയ്യുകയൊ ചെയ്തു. മൂന്ന് ജോലികള്‍ അന്ന് കിട്ടി. നല്ലൊരു ജോലി അതിലെ തിരഞ്ഞെടുത്തു. കഥകളില്ലാതെയും, പല തരം വികാരങ്ങള്‍ ദ്യോതിപ്പിക്കുന്നതുമായ കഥകള്‍ മെനഞ്ഞും ട്രൈ ചെയ്തിരുന്നു. പക്ഷെ ഈ കഥയ്ക്ക് മാത്രമേ ഇത്രയും വലിയ പ്രതികരണം ലഭിച്ചുള്ളു. (കണ്വേര്‍ഷന്‍ റേറ്റ് എന്നാണിതിന് പറയുക).


സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും, കവര്‍ ലെറ്ററിന് മൂന്ന് സെക്ഷനുകള്‍ ഉണ്ട്. ആദ്യം ഇന്‍ട്രൊഡക്ഷന്‍. എന്തിനാണ് ഈ മെയില്‍ അയക്കുന്നതെന്ന് വളച്ചു കെട്ടില്ലാതെ എത്രയും പെട്ടെന്ന് പറയുകയാണ് ഈ സെക്ഷന്റെ ലക്ഷ്യം. ഹായ്, പൂയി, ഔപചാരികതകളൊന്നും വേണ്ട. ഒരു സെക്കന്‍ഡിനുള്ളിള്‍ ഏതു ജോലിക്കുള്ള റെസ്യുമെ ആണ് അടങ്ങിയിരിക്കുന്നതെന്ന് വായിക്കുന്നവന് മനസ്സിലാകണം.


സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും, കവര്‍ ലെറ്ററിന് മൂന്ന് സെക്ഷനുകള്‍ ഉണ്ട്. ആദ്യം ഇന്‍ട്രൊഡക്ഷന്‍. എന്തിനാണ് ഈ മെയില്‍ അയക്കുന്നതെന്ന് വളച്ചു കെട്ടില്ലാതെ എത്രയും പെട്ടെന്ന് പറയുകയാണ് ഈ സെക്ഷന്റെ ലക്ഷ്യം. ഹായ്, പൂയി, ഔപചാരികതകളൊന്നും വേണ്ട. ഒരു സെക്കന്‍ഡിനുള്ളിള്‍ ഏതു ജോലിക്കുള്ള റെസ്യുമെ ആണ് അടങ്ങിയിരിക്കുന്നതെന്ന് വായിക്കുന്നവന് മനസ്സിലാകണം.

രണ്ടാമതായി കഥ. എന്റെ കഥ ഭാര്യയ്ക്ക് പുതിയ ജോലി കിട്ടിയിരിക്കുന്നു. എനിക്കും അവളോടൊപ്പം മാറിയെ പറ്റു. മൂന്നൊ നാലു ചെറിയ സെന്റന്‍സുകളില്‍ കഥ തീരണം. കഥ കാഷ്വലാകാം, അല്‍പം സീരിയസ്സാകാം, ലേശം തമാശക്കഥയാകാം. ഒരിക്കലും, എന്നു വെച്ചാല്‍ ഒരിക്കലും, കദന കഥകള്‍ എഴുതരുത്. നെഗറ്റീവ് ഇമോഷന്‍സ് ദ്യോതിപ്പിക്കുന്ന ഒന്നും കഥകളില്‍ കാണരുത്. അല്ലെങ്കില്‍ നെഗറ്റീവ് പോസിറ്റീവ് ആയി അവതരിപ്പിക്കുന്ന രീതിയിലായിരിക്കണം. പക്ഷെ പലര്‍ക്കും അങ്ങനെ എഴുതി ഫലിപ്പിക്കാന്‍ കഴിയില്ല. വൃദ്ധയായ അമ്മ, അവിവാഹിതയും ഗര്‍ഭിണിയുമായ സഹോദരി, കുഷ്ടം വന്ന് കഷ്ടപ്പെടുന്ന അച്ഛന്‍ തുടങ്ങിയ കഥകള്‍ സിനിമയിലെ ഫലിക്കു. ഒരു ബിസ്സിനസ്സ് സെറ്റപ്പില്‍ ഒരിക്കലും വിലപ്പോകില്ല. ചിലപ്പോള്‍ തിരിഞ്ഞും പായും.

എന്റെ കഥയില്‍ കൃത്യമായ അളവില്‍ ഇമോഷന്‍സ് ഉണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ചെറിയ ഫാമിലിയുമായി അമേരിക്കയുടെ ഒരു കരയില്‍ നിന്ന് മറ്റൊരു കരയിലേയ്ക്ക് നീന്തുന്ന ഒരു പ്രാരാബ്ദ്ധക്കാരന്‍. ഭാര്യയ്ക്ക് വേണ്ടി ഇഷ്ടപ്പെട്ട ഒരു ജോലി കളയാന്‍ തയ്യാറായവന്‍ എന്നൊക്കെയുള്ള വികാരങ്ങള്‍ സറ്റിലായി പ്രകടിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. കൂട്ടത്തില്‍ പറഞ്ഞോട്ടെ, എന്റെ ഭാര്യ ജോലി അന്വേഷിച്ചിരുന്നു എന്നത് ശരിയായിരുന്നു. അവള്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയില്‍ വല്യക്കാട്ടെ ഒരു ജോലി കിട്ടിയെന്നൊക്കെ പറഞ്ഞത് നല്ല ഐക്ലാസ് നുണ ആയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കൊയിലെ ജോലിക്ക് സാന്‍ഫ്രാന്‍സിസ്‌കൊ എന്നും ചിക്കാഗോയിലെ ജോലിക്ക് ചിക്കാഗോ എന്നും കഥ മാറ്റും. രണ്ട് പേര്‍ക്കും അവസാനം ജോലി കിട്ടിയത് രണ്ടിടത്തായിപ്പോയി എന്നത് വേറെ കഥ.

മൂന്നാമത്തെ സെക്ഷനാണ് പ്രധാനം. Call for action എന്ന് പറയും. അതില്‍ ക?ത്യമായ ഒരു ഡേറ്റ് വേണം. ഫോളോ അപ് ചെയ്യാനാണത്. വായിക്കുന്നവന് തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലായിരിക്കണം. എന്റെ കഥയില്‍ ചൊവ്വാഴ്ച എന്നൊരു ഹാര്‍ഡ് ഡെഡ് ലൈന്‍ വെച്ചിരുന്നു. എനിക്കറിയാം ചൊവ്വാഴ്ചയ്ക്ക് മുന്‍പെ ഒരു കെണയും നടക്കില്ലെന്ന്. പക്ഷെ വായിക്കുന്നവന് ചൊവ്വാഴ്ചയ്ക്ക് മുന്നെ ആണെങ്കില്‍ ഇവിടെ വരെയുള്ള പ്ലെയിന്‍ ടിക്കറ്റ് അവന് കൊടുക്കണ്ടല്ലൊ എന്ന് കരുതും. ഇല്ലെങ്കിലും ഒരു Sense of urgency ഉണ്ടാക്കും. (അമേരിക്കയിലെ മുഖാമുഖങ്ങളൊക്കെ അവരുടെ ചിലവില്‍ സ്ഥലം കാണാനുള്ള ഒരു ചാന്‍സും കൂടെയാണ്. പ്ലെയിന്‍ ടിക്കറ്റ്, മീല്‍സ് വൌച്ചര്‍ ഒക്കെ കിട്ടും. ഇന്റര്‍വ്യു കഴിഞ്ഞ് ഒരു റിയലെസ്റ്റേറ്റ് ഏജന്റ് നമ്മളെ കാറില്‍ കയറ്റി ടൌണും വീടു വാങ്ങാന്‍ ഉദ്ദേശിക്കുന്ന നെയിബര്‍ ഹുഡോക്കെ കാണിച്ചു തരും.)

സ്ഥലം, കാലം, എടുക്കാന്‍ പോകുന്ന ജോലിയുടെ ലെവല്‍ ഒക്കെ അനുസരിച്ച് നിങ്ങളുടെ മൈലേജ് മാറാം. പക്ഷെ കൃത്യമായ ഇമോഷന്‍സ് ഉള്‍ക്കൊള്ളിച്ചൊരു കവര്‍ ലെറ്ററാണെങ്കില്‍ 100% ഉറപ്പിച്ചൊ നിങ്ങള്‍ക്ക് ഇന്റര്‍വ്യു ലഭിച്ചിരിക്കും. ഇന്‍ഡ്യയിലും, മിഡിലീസ്റ്റിലും, ഓസ്ട്രേലിയിലും ഈ തന്ത്രം ഫലിക്കുമെന്ന് നേരിട്ട് അനുഭവമുണ്ട്. ചുരുങ്ങിയത് ഒരു പത്തു പേരെ എങ്കിലും കഴിഞ്ഞ ആറു കൊല്ലമായി ഈ സ്ട്രാറ്റജി ഉപയോഗിച്ച് ജോലിക്ക് സഹായിച്ചിട്ടുണ്ട്. കഥ കണ്ടെത്താന്‍ ഒരു പഞ്ഞവുമില്ല. ICU വിലേയ്ക്ക് ചളു അയച്ചു കൊടുക്കാന്‍ കഴിയുമെങ്കില്‍ ഒരു കഥ കണ്ടെത്താന്‍ ഒരു ശരാശരി മലയാളിക്ക് പറ്റണം.

പ്രസ്തുത വിഷയത്തില്‍ രജ്ഞിത്ത് മാമ്പിള്ളി എഴുതിയ എഫ്.ബി പോസ്റ്റുകള്‍ വായിക്കാം.

പോസ്റ്റ് ഒന്ന്
പോസ്റ്റ് രണ്ട്‌

We use cookies to give you the best possible experience. Learn more