ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നാണ് സാരി. സാരി തെരഞ്ഞെടുക്കുന്ന കാര്യത്തിലും അണിയുന്ന കാര്യത്തിലും ചില ശ്രദ്ധനല്‍കിയാല്‍ പാര്‍ട്ടിയിലും മറ്റും തിളങ്ങാന്‍ ഇതിലും മികച്ച വേഷമില്ലെന്നു തന്നെ പറയാം.
സാരിയുടുക്കുന്നവരുടെ ശരീരപ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള സാരിയും ഉടുക്കുന്ന രീതിയും തെരഞ്ഞെടുക്കണം.
വെളുത്തനിറമുള്ളവര്‍ക്ക് ഡാര്‍ക്ക് കളറും, ഇരുനിറമുള്ളവര്‍ക്ക് ലൈറ്റ് ഷേഡുമാണ് ഇണങ്ങുക.
ഉയരമുള്ളവരാണെങ്കില്‍ സാരി ഞൊറിയിടാതെ ധരിക്കുന്നതാണ് നല്ലത്.
ഉയരമുള്ളവര്‍ വീതി കൂടിയ ബോഡറുള്ള സാരികള്‍ തെരഞ്ഞെടുക്കണം. ഉയരം കുറഞ്ഞവര്‍ വീതി കുറഞ്ഞ സാരികളും തെരഞ്ഞെടുക്കു.
തടി കൂടിയവര്‍ തടി തോന്നിക്കുന്ന തരത്തിലുളള സാരികള്‍ തെരഞ്ഞെടുക്കരുത്.
സാരിയുടുക്കുമ്പോള്‍ സേഫ്റ്റി പിന്നുകള്‍ ആവശ്യത്തിനു മാത്രമായി ഉപയോഗിക്കുക.
പാര്‍ട്ടി വെയറുകള്‍ ഡ്രൈവാഷ് ചെയ്ത് ഉപയോഗിക്കുന്നതാണ് ഉത്തമം.
ഒറ്റപ്പാളിയായി ഇടുമ്പോള്‍ ഭംഗിതോന്നുന്ന സാരികള്‍ ഞൊറിവിട്ട് ഭംഗി കളയരുത്.