ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഖത്തറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഉദ്ഘാടന മത്സരം നടക്കുക. ആതിഥേയരായ ഖത്തറിന് ഇക്വഡോര്‍ ആണ് എതിരാളികള്‍.
ഖത്തര്‍ ലോകകപ്പിന് ഇന്ത്യയിലും ലൈവ് സ്ട്രീമിങ്ങും ലൈവ് ടെലികാസ്റ്റിങ്ങും ഉണ്ട്. ടെലിവിഷനിലൂടെ ലോകകപ്പ് ഫുട്ബോള്‍ കാണുന്നവര്‍ക്ക് സ്പോര്‍ട്സ് 18 (sports 18), സ്പോര്‍ട്സ് 18 എച്ച്.ഡി (Sports 18 HD) ചാനലുകളിലൂടെ ഖത്തറിലെ മത്സരങ്ങള്‍ തത്സമയം കാണാനാകും. ലൈവ് സ്ട്രീമിങ്ങിലൂടെ ആണ് ലോകകപ്പ് കാണുന്നവര്‍ക്ക് ജിയൊ സിനിമാ ( Jio Cinema ) ആപ്പ് ഉണ്ട്.
ഇന്ത്യയില്‍ ലൈവ് സ്ട്രീമിങ് ജിയൊ സിനിമയാണ് ചെയ്യുന്നത്. ജിയൊ, വി.ഐ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ സിംകാര്‍ഡ് ഉള്ളവര്‍ക്ക് ഫ്രീ ആയി ജിയൊ സിനിമ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. വിവിധ ഭാഷകളില്‍ മത്സരം കാണാനുള്ള ഓപ്ഷനുകളും ഉണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ ലൈവ് സ്ട്രീമിങ്് കമന്ററിയും ഉണ്ട്. ജിയൊ ടിവി, വൂട്ട് സെലക്ട് പ്ലാറ്റ് ഫോമുകളിലും ലോകകപ്പ് മത്സരം ഇന്ത്യയില്‍ ലഭ്യമാണ്.
ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ ബിഇന്‍ സ്പോര്‍ട്സ് കണക്റ്റ് (beIN SPORTS CONNECT), ബിഇന്‍ സ്പോര്‍ട്സ് മാക്സ് 2 അറേബ്യ (beIN Sports MAX 2 Arabi), ബിഇന്‍ സ്പോര്‍ട്സ് മാക്സ് 3 അറേബ്യ (beIN Sports MAX 3 Arabia), ബിഇന്‍ സ്പോര്‍ട്സ് മാക്സ് 4 അറേബ്യ (beIN Sports MAX 4 Ar-abia) , ബിഇന്‍ സ്പോര്‍ട്സ് 1 അറേബ്യ (beIN Sports MAX 1 Arabia) എന്നീ പ്ലാറ്റ് ഫോമുകളില്‍ ലോകകപ്പ് മത്സരങ്ങളുടെ തത്സമയം സംപ്രേഷണമുണ്ട്.
വിപുലമായ ഉദ്ഘാടന ചടങ്ങാണ് ആതിഥേയര്‍ ഒരുക്കിയിരിക്കുന്നത്. ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ 60,000 പേര്‍ക്ക് ഇരിക്കാവുന്ന രീതയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ കളിക്കുന്ന മുഴുവന്‍ താരങ്ങളുടെയും ലിസ്റ്റ് ഇതുവരെ ഫിഫ പുറത്തു വിട്ടിട്ടില്ല.
ഉദ്ഘാടന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ ഗായകന്‍ ജുങ്കൂക്ക് ‘ഡ്രീമേഴ്‌സ്’ എന്ന ഗാനമാലപിക്കും. ‘ദ ബ്ലാക്ക് ഐഡ് പീസ്’, റോബി വില്യംസ്, നോറാ ഫത്തേഹി എന്നിലുടെ പെര്‍ഫോമന്‍സും ഉദ്ഘാടന ചടങ്ങില്‍ അരങ്ങു തീര്‍ക്കും.
മലയാളികള്‍ ഏറെയുള്ള ഖത്തറിലെ ലോകകപ്പിനായി കേരളത്തില്‍ നിന്ന് പങ്കാളികളാകുന്നത് ആയിരക്കണക്കിന് ആളുകളാണ്. മലയാളി പങ്കാളിത്തം കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ലോകകപ്പും ഖത്തര്‍ 2022 തന്നെ. ഡിസംബര്‍ 18 ന് ആണ് ലോകകപ്പ് ഫൈനല്‍.
Content Highlights: How to watch Qatar World Cup from India