| Wednesday, 12th September 2018, 3:05 pm

ലൈംഗിക ബന്ധത്തിനിടെയുള്ള പരിക്കുകളെ നിസ്സാരമാക്കരുത്: പരിക്കുകളെപ്പറ്റി അറിയേണ്ടതെല്ലാം....

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലൈംഗിക ബന്ധത്തിനിടെ പങ്കാളികള്‍ക്ക് പരിക്കുകള്‍ പറ്റുന്നത് സ്വാഭാവികമാണ്. ചില അവസരങ്ങളില്‍ പലരും ഇത്തരം മുറിവുകളെ നിസ്സാരമാക്കി കളയാറാണുള്ളത്.

പുറത്ത് പറയാനുള്ള മടി കാരണം പലരും പരിക്കുകള്‍ ഉണ്ടായാല്‍ തന്നെ ഡോക്ടറെ കാണിക്കുകയോ ചികിത്സ നേടുകയോ ചെയ്യാത്ത അവസ്ഥയുണ്ടാകാറുണ്ട്.

ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകാനിടയുള്ള പ്രധാന പരിക്കുകള്‍ ഇവയാണ്;

യോനി ഭാഗത്തെ പരിക്കുകള്‍

ലൈംഗിക ബന്ധത്തിനിടെ സാധാരണയായി സ്ത്രീകള്‍ക്ക് സംഭവിക്കുന്ന മുറിവുകളിലൊന്നാണിത്. യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുമ്പോഴാണ് സാധാരണയായി മുറിവുകളുണ്ടാകുന്നത്. ചില അവസരങ്ങളില്‍ ഇത് ഉണങ്ങാത്ത അവസ്ഥയുണ്ടാകുകയും അണുബാധയ്ക്കും ബ്ലീഡിംഗിനും വരെ കാരണമാകുകയും ചെയ്യാറുണ്ട്.


ALSO READ: അമിത ലൈംഗികാസക്തി ഒരു മാനസിക രോഗമാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍


പുരുഷലിംഗത്തിലുണ്ടാകുന്ന പൊട്ടല്‍

പുരുഷലിംഗത്തിന് എല്ലുകളില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടുമ്പോള്‍ പുരുഷലിംഗം വലുതാകുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ബന്ധപ്പെടുമ്പോള്‍ ലിംഗത്തിന് ക്ഷതം സംഭവിക്കാനും ഒടിവ് സംഭവിക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

സന്ധിവേദന

ലൈംഗിക ബന്ധത്തിന് ശേഷം പലര്‍ക്കും സന്ധിവേദന അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കാലുകള്‍ക്കും തുടകള്‍ക്കുമാണ് വേദനയുണ്ടാകുന്നത്. ഇത് അധികമായാല്‍ വിദഗ്‌ധോപദേശം തേടേണ്ടതാണ്. ചെറിയ വ്യായാമങ്ങള്‍, നടത്തം എന്നിവ ഇതിനായി ശീലമാക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒരുവിധം പരിഹരിക്കാവുന്നതാണ്.

We use cookies to give you the best possible experience. Learn more