|ഡൂള്‍ ന്യൂസ് ആരോഗ്യം|
മുടി കൊഴിച്ചിലില്ലാത്തവരും മുടിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നിങ്ങളെയും മുടി കൊഴിച്ചില്‍ പിടികൂടും. മുടി കൊഴിയാന്‍ തുടങ്ങി കുറേക്കഴിയുമ്പോഴാണ് മിക്കയാളുകളും അതു തടയാനുള്ള മാര്‍ഗങ്ങള്‍ തേടുന്നത്.
അതുകൊണ്ടുതന്നെ മുടി നന്നായി ഉള്ള സമയത്തു തന്നെയുള്ള കേശപരിചരണത്തില്‍ കൂടുതലായി ശ്രദ്ധിക്കണം. അതിനു ചെയ്യേണ്ട ചില കാര്യങ്ങളിതാ!
1. ആരോഗ്യകരമായ ജീവിതരീതി
2. കേശപരിചരണം
3. മുടിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങള്‍ ഒഴിവാക്കുക
4. വീട്ടില്‍ ചെയ്യാവുന്ന ലളിതമായ ചികിത്സകള്‍ തെരഞ്ഞെടുക്കുക
ആരോഗ്യകരമായ ജീവിതരീതി
സ്‌കിന്നും നഖവും ഒക്കെ പോലെ തന്നെ ആരോഗ്യത്തെ അളയ്ക്കാനുള്ള അളവുകോലാണ് മുടിയും. നിങ്ങള്‍ ആരോഗ്യമുള്ളവരാണെങ്കില്‍ മുടിയും നന്നായി നിലനില്‍ക്കും. മുടി കൊഴിയുന്നുണ്ടെങ്കില്‍ അത് ചിലപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയായിരിക്കാം.
അതുകൊണ്ടുതന്നെ നല്ല ആരോഗ്യത്തിനുവേണ്ടി ചെയ്യുന്നതല്ലൊം നല്ല മുടിക്കുവേണ്ടിയും ചെയ്യണം. പഴങ്ങളും, പച്ചക്കറികളും ധാരാളം കഴിക്കുക. ആവശ്യത്തിനു വെള്ളം കുടിക്കുക.
കേശപരിചരണം
വൃത്തിയില്ലാത്ത മുടിയെ രോഗം ബാധിക്കാനും അത് കൊഴിയാനും സാധ്യതയേറെയാണ്. അതുകൊണ്ട് മുടി വൃത്തിയില്‍ സൂക്ഷിക്കുക. നല്ല ഗുണമുള്ള ഷാമ്പുവും മറ്റും ഉപയോഗിക്കുക. ഷാമ്പൂ ചെയ്യുമ്പോള്‍ തലയോട്ടിയിലും മുടിവേരുകളിലും ശ്രദ്ധ നല്‍കുക. കണ്ടീഷണറും ഹെയര്‍ ലോഷനും ഉപയോഗിക്കുമ്പോള്‍ മുടിയുടെ അറ്റത്തിനു ശ്രദ്ധ നല്‍കുന്നതാണ് നല്ലത്. കാരണം ഏറ്റവും പെട്ടെന്ന് കേടുപാടുകള്‍ പറ്റാന്‍ സാധ്യതയുള്ള ഭാഗമാണ് മുടിയുടെ അറ്റം.
ഇടയ്ക്കിടെ മുടി വെട്ടുന്നത് മുടിയുടെ ഭംഗി വര്‍ധിപ്പിക്കും. കൂടാതെ മുടിയുടെ അറ്റം പിളരുന്നത് തടയുകയും ചെയ്യും.
മുടിയ്ക്ക് ദോഷം ചെയ്യുന്ന കാര്യങ്ങള്‍ ഒഴിവാക്കുക
മുടി ടൈറ്റായി കെട്ടിവെയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മുടി വേരുകളില്‍ നിന്നു തന്നെ പുറത്തുവരാന്‍ സാധ്യതയുണ്ട്.
ഹെല്‍ബല്‍ ആയാല്‍ പോലും കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയ്ക്ക് ദോഷം ചെയ്യും.
മുടിയുണയ്ക്കാനുള്ള കൃത്രിമമായ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കുക.
നനഞ്ഞിരിക്കുമ്പോള്‍ പരുപരുത്ത ടവ്വല്‍ കൊണ്ട് കെട്ടിവെയ്ക്കാതിരിക്കുക. ഇതും മുടിവേരുകളില്‍ നിന്നും മുടി പിഴുതുപോകാന്‍ കാരണമാകും.
മുടിയ്ക്ക് വീട്ടില്‍ ചെയ്യാവുന്ന ട്രീറ്റ്‌മെന്റുകള്‍
ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്
ഏതെങ്കിലും പ്രകൃതിദത്ത എണ്ണ, വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ അല്ലെങ്കില്‍ അതുപോലുള്ള മറ്റേതെങ്കിലും എണ്ണയോ എടുക്കുക. ചെറുതായി ചൂടാക്കുക. തലയോട്ടിയില്‍ ഈ എണ്ണകൊണ്ട് മസാജ് ചെയ്യുക. ഒരു മണിക്കൂറോളം കാത്തിരിക്കുക. അതിനുശേഷം ഷാമ്പു ഉപയോഗിച്ചു കഴുകുക.
ജ്യൂസുകള്‍
വെളുത്തുള്ളി ജ്യൂസോ, സവാള ജ്യൂസോ, ഇഞ്ചിയുടെ ജ്യൂസോ തലയോട്ടിയില്‍ നന്നായി പുരട്ടുക. രാത്രി മുഴുവന്‍ തലയില്‍ നിര്‍ത്തിയശേഷം കഴുകി കളയുക.
ഹൈഡ് മസാജ്: ദിവസവും അല്പസമയം വെറുതെ തല മസാജ് ചെയ്യുക. ഇത് തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കും. തലയിലൂടെയുള്ള നല്ല രക്തയോട്ടം മുടിയിഴകളെ ഊര്‍ജസ്വലമാക്കും. മസാജിനായി ബദാം എണ്ണ പോലുള്ളവ ഉപയോഗിക്കുന്നതും നല്ലതാണ്.
ആന്റി ഓക്‌സിഡന്റുകള്‍
ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീബാഗുകള്‍ കുതിര്‍ക്കുക. അതിനുശേഷം ഈ വെള്ളം നന്നായി തേച്ചുപിടിപ്പിക്കുക. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.
ധ്യാനം പരിശീലിക്കുക
മിക്കപ്പോഴും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം സ്ട്രസും ടെന്‍ഷനുമാണ്. ധ്യാനത്തിലൂടെ ഇതു കുറയ്ക്കാന്‍ സാധിക്കും. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യും.
മൈലാഞ്ചി പുരട്ടാം
മൈലാഞ്ചി, തൈര്, കുതിര്‍ത്ത ഉലുവ, ചെമ്പരത്തിപ്പൂ, നെല്ലിക്ക, മുട്ട എന്നിവ (ഇവയെല്ലാം, അല്ലെങ്കില്‍ ഏതെങ്കിലും ഒന്ന്) അരച്ച് തലയോട്ടിയില്‍ പുരട്ടുക. ഒരു മണിക്കൂറിനുശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകുക. സ്ഥിരമായി ചെയ്യുക. ഇത് നിങ്ങളുടെ മുടിയെ സ്‌ട്രോങ്ങും സുന്ദരവുമാക്കും.